Asianet News MalayalamAsianet News Malayalam

സ്വാദേറും ടൊമാറ്റോ ചിക്കന്‍ തയ്യാറാക്കാം

tomato chicken recipe
Author
First Published May 18, 2016, 12:48 AM IST

ചേരുവകള്‍

കോഴി-  1 1/2 കിലോഗ്രാം

ഇഞ്ചി- ചതച്ചത് ഒരു വലിയ കഷ്ണം

വെളുത്തുള്ളി- ചതച്ചത് ഒരെണ്ണം

പച്ചമുളക് നടുവേ പിളര്‍ന്നത്- നാലെണ്ണം

പിരിയന്‍ മുളകുപൊടി (കശ്മീരി മുളക് പൊടി)- രണ്ടു ടേബിള്‍ സ്പൂണ്‍

തക്കാളി ചെറുതായി മുറിച്ചത് - ആറ് എണ്ണം

കറി വേപ്പില  3-4 തണ്ട്

വെളിച്ചെണ്ണ- മൂന്നു ടേബിള്‍ സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ചെറിയ കഷ്‌ണങ്ങളാക്കി കഴുകി വെള്ളം വാര്‍ത്തു വെക്കുക. ഒരു ബൗളില്‍ 1 ടേബിള്‍ സ്പൂണ്‍, ഉപ്പ്, കറി വേപ്പില എന്നിവ ചേര്‍ത്ത് കഴുകി വാര്‍ത്ത് വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ കൈകൊണ്ടു കുഴച്ചു വെക്കുക. ഇത് ഒരു കുക്കറിലേക്ക് ചിക്കനില്‍ ഉള്ള വെള്ളത്തോടൊപ്പം ഇട്ടു ഒരു വിസില്‍ വരുന്ന വരെ വേവിക്കുക. അതിനുശേഷം ചൂടാറാന്‍ വെക്കണം.

ചുവടുകട്ടിയുള്ള ഒരു പാനില്‍ മൂന്ന് ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. പച്ചമണം പോയി കഴിഞ്ഞാല്‍ തക്കാളി അരിഞ്ഞു വെച്ചത് ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക.ശേഷം, ഒരു ടേബിള്‍ സ്‌പൂണ്‍ മുളക് പൊടി കൂടി ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് വേവിച്ചു വെച്ച ചിക്കന്‍ കഷ്‌ണങ്ങള്‍ അതിന്റെ ചാറോടെ വഴറ്റിയതിലേക്ക് ചേര്‍ത്ത് യോജിപ്പിക്കുക. പാകത്തിനുള്ള ഉപ്പ് ചേര്‍ത്ത് കൊടുക്കാം. ചിക്കനും തക്കാളി മസാലയും നല്ലപോലെ പിടിക്കുന്നത് വരെ ഇളക്കി കൊടുക്കുക. ഇടത്തരം തീ മതി‍. കറി വേപ്പിലയും ചേര്‍ക്കാം. ചിക്കനില്‍ തക്കാളി മസാല പിടിച്ചു കഴിഞ്ഞു പാകത്തിന് കറി കുറുകി കഴിഞ്ഞാല്‍ അടുപ്പില്‍നിന്ന് ഇറക്കി ഉപയോഗിക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ടൊമാറ്റൊ ചിക്കന്‍ നല്ല കോംപിനേഷനാണ്.

Follow Us:
Download App:
  • android
  • ios