നല്ലതുപോലെ പഴുത്ത വരിക്ക ചക്ക ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? തേന്‍വരിക്കയെക്കുറിച്ച് ഓര്‍ക്കുമ്പോഴേ, നാവില്‍ വെള്ളമൂറും. അതുകൊണ്ടുതന്നെ ഇനിയല്‍പ്പം ചക്ക മാഹാത്മ്യം ആകാം അല്ലേ. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പക്ഷെ വിപണിയില്‍ ലഭ്യമാകുന്ന കൃത്രിമ വിഭവങ്ങളോടായിരുന്നു പലര്‍ക്കും മമത. എന്നാല്‍ പലതരം ജീവിതശൈലി രോഗങ്ങള്‍ കാരണം പലരും നാടന്‍ വിഭവങ്ങളിലേക്ക് മടങ്ങിവരികയാണ്. അതുകൊണ്ടുതന്നെ ചക്കയ്‌ക്കും ചക്ക വിഭവങ്ങള്‍ക്കും പ്രാധാന്യമേറുകയാണ്. അതിനിടെയാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന ചക്ക ഫെസ്റ്റിവല്‍ വേദിയില്‍ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവി സംഘത്തിന് കാണാനായത്, ചക്ക ഉപയോഗിച്ചുള്ള അസഖ്യം വിഭവങ്ങളാണ്. അവിടെ കണ്ട വരിക്ക ചക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന ഏറെ സ്വാദിഷ്‌ഠമായ ജ്യൂസിനെ കുറിച്ചാണ് പറയുന്നത്. വരിക്ക ചക്ക ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
ചേരുവകള്‍-
നല്ലതുപോലെ പഴുത്ത വരിക്ക ചക്ക- 250 ഗ്രാം
പഞ്ചസാര- നാല് ടീസ്‌പൂണ്‍
പാല്‍ - ഒരു ഗ്ലാസ്
ഐസ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം-
ഒരു ജ്യൂസറില്‍ വരിക്ക ചക്ക എടുക്കുക. അതിലേക്ക് പഞ്ചസാരയും പാലും ഐസും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഏറെ രുചികരമായ വരിക്ക ചക്ക ജ്യൂസ് തയ്യാറായിട്ടുണ്ട്. ഇനി മനോഹരമായ ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം. വീട്ടിലേക്ക് അതിഥികള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ് വരിക്ക ചക്ക ജ്യൂസ്...
ക്യാമറ- മില്‍ട്ടണ്‍ പി ടി
എഡിറ്റിങ്- വിപിന്‍, അതുല്‍ കെ
