എരിവ്‌ കൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ പൊതുവെ അപകടകാരികളായിരിക്കും. നല്ല ശാന്തതയില്‍ നിന്നു സെക്കന്‍റുകള്‍ കൊണ്ട്‌ മോശം മറ്റൊരു സ്വഭാവത്തിലേക്ക് ഇവര്‍ മാറിയേക്കാം. ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ മുമ്പിലായിരിക്കും.

കയ്‌പ്പാണോ ഇഷ്‌ടപ്പെടുന്നവരെക്കുറിച്ച്‌ ആദ്യം മോശം ധാരണയായിക്കും മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുക. എന്നാല്‍ പിന്നീട്‌ ഇതു മാറും.

ഉപ്പുകൂടുതല്‍ ഇഷ്‌ടപ്പെടുന്നവര്‍ എന്തും തുറന്നു പറയാന്‍ ധൈര്യമുള്ളവരായിരിക്കും.

നിങ്ങള്‍ക്കു മധുരത്തോടാണോ ഇഷ്‌ടം. എങ്കില്‍ ശാന്തമായ സ്വഭാവമായിരിക്കും. ഒപ്പം ദയയുള്ള പ്രകൃതത്തിന്‌ ഉടമകളായിരിക്കും. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മനസുള്ളവരും എന്നാല്‍ സ്വന്തം പ്രശ്‌നം ആരോടും തുറന്നു പറയാത്തവരുമാണിവര്‍.

ചില പ്രത്യേക ഭക്ഷണത്തോട്‌ മാത്രം താല്‍പ്പര്യം ഉള്ളവര്‍ എപ്പോഴും സന്തോഷകരമായ അന്തരീക്ഷത്തില്‍ മാത്രം നില്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്‌.

മറ്റുള്ളവര്‍ ആഹാരത്തില്‍ തൊടുന്നത്‌ ഇഷ്‌ടമില്ലാത്തവര്‍ വൃത്തിയില്‍ കൂടുല്‍ ശ്രദ്ധിക്കുന്നവരാണ്‌.