Asianet News MalayalamAsianet News Malayalam

ജോലിക്കിടയില്‍ കുഞ്ഞുങ്ങളെ മറക്കുന്നവര്‍ സൂക്ഷിക്കുക

Why You Should Make More Eye Contact With Your Baby
Author
First Published Dec 1, 2017, 9:03 PM IST

കുഞ്ഞുങ്ങളെ അകറ്റി നിർത്തി സ്വന്തം ജോലിയിൽ വ്യാപൃതരാകുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കുക, അത്​ നിങ്ങളുടെ കുട്ടികളുടെ മാനസിക വളർച്ചയെയും ആശയ വിനിമയ ശേഷിയെയും ബാധിക്കും. കുഞ്ഞുങ്ങളുമായുള്ള കണ്ണിമ ബന്ധം വർധിപ്പിക്കുന്നത്​ കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കുന്നതിനും ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ്​ പുതിയ പഠനങ്ങൾ.

Why You Should Make More Eye Contact With Your Baby

കുഞ്ഞുങ്ങളെ ലാളിക്കുന്നതും അവരുമായി സംസാരിക്കുന്നതും അവരുടെ മസ്​തിഷ്​ക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. കാംബ്രിഡ്​സ്​ സർവകലാശാലയിലെ വിക്​ടോറിയ ലിയോങ്​ ആണ്​ പഠനത്തിന്​ നേതൃത്വം നൽകിയത്​. ​നാഷനൽ അക്കാദമി ഒാഫ്​ സയൻസി​ന്‍റെ പ്രൊസീഡിങ്​സിൽ ആണ്​ പഠനം പ്രസിദ്ധീകരിച്ചത്​. ​ പ്രായപൂർത്തിയായ ആളും കുഞ്ഞും തമ്മിലുള്ള ബന്ധവും അതുവഴിയുണ്ടാകുന്ന മസ്​തിഷ്​കതരംഗ വ്യത്യാസവും പഠനവിധേയമാക്കിയത്​.  

Why You Should Make More Eye Contact With Your Baby

പ്രായപൂർത്തിയായ ഒരാളും കുഞ്ഞും തമ്മിലുള്ള ആശയവിനിമയം അവരുടെ ഗ്രാഹ്യശേഷി വർധിപ്പിക്കും. ഇത്​ കുഞ്ഞുങ്ങളെ കൂടുതൽ അടുപ്പിക്കുകയും സമകാലികത്വത്തിലേക്ക്​ നയിക്കുമെന്നും പഠനം പറയുന്നു. കുട്ടികളിൽ ഇത്​ സംസാരശേഷിയും വർധിപ്പിക്കും.  

Why You Should Make More Eye Contact With Your Baby

Follow Us:
Download App:
  • android
  • ios