ഭർത്താക്കൻമാർ ഭാര്യമാരോട്​ പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്..​

ഭര്‍ത്താക്കന്‍മാരില്‍ നിന്നും ഭാര്യമാര്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. ഭർത്താക്കൻമാർ ഭാര്യമാരോട്​ പങ്കുവെക്കാത്ത പല രഹസ്യങ്ങളുമുണ്ട്​. അക്കൂട്ടത്തിൽ ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്നേഹം..

 ഭാര്യ ഭർത്താവില്‍​ നിന്ന്​ പലതവണ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കാണ്​ ​‘ഐ ലവ്​ യു’ എന്നത്​. വിവാഹത്തിന്‍റെ ആദ്യനാളുകളിൽ ഈ വാക്കുകൾ അത്ഭുതം സൃഷ്ടിക്കും. 

പ്രശംസകൾ ചെറുതല്ല

ഭര്‍ത്താവില്‍ നിന്ന്​ പ്രശംസ ആഗ്രഹിക്കാത്ത ഭാര്യമാര്‍ ഉണ്ടാകില്ല. എന്നാൽ ഇത്​ ലഭിക്കാതെ വരു​മ്പോൾ ഇക്കാര്യം പറയാനും കഴിയാത്തവരാണ്​ പലരും. ഭര്‍ത്താവിനായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നത് ഭാര്യമാരില്‍ ഉണ്ടാക്കുന്ന വികാരം വലുതാണ്​. 

മൗനത്തിലെ സ്വകാര്യത..

ഭാര്യയുടെ ചോദ്യങ്ങൾക്ക്​ മുന്നിൽ മൗനമാകുമ്പോൾ സ്വകാര്യത സൂക്ഷിക്കുന്നുവെന്ന തോന്നൽ വളർത്തുന്നു. ഈ ​തോന്നൽ ഭാര്യയിൽ വളരുന്നുവെന്നത്​ ഭർത്താക്കൻമാരെ അസ്വസ്​ഥരാക്കുകയും ചെയ്യും. അതിനാല്‍ എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്ന് സംസാരിക്കുക. 

അമ്മയുമായുള്ള വഴക്കുകൾ

ഭർത്താവി​ന്‍റെ അമ്മയുമായുമായി ഭാര്യക്കുണ്ടാകുന്ന വഴക്കുകളിൽ ഇടപെടാതിരിക്കുന്നത് ചിലപ്പോള്‍ ഭാര്യമാരില്‍ ഒരു വിഷമം വരാം. ഇരുവരും തുറന്നുസംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാം. 

കിടപ്പറയിൽ ഭാര്യയുടെ താൽപര്യങ്ങൾ

സ്വകാര്യ നിമിഷങ്ങളിലേക്ക്​ വഴുതാൻ ഇഷ്ടപ്പെടുന്ന രീതികള്‍ ഇരുവര്‍ക്കും സംസാരിക്കാം. ഭര്‍ത്താവില്‍ നിന്നും അക്കാര്യങ്ങള്‍ കേള്‍ക്കാന്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നു.