അതേസമയം സ്‌ത്രീകളാണ് ദുഃസ്വപ്‌നം കൂടുതല്‍ കാണുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതല്‍ ദുഃസ്വപ്‌നങ്ങള്‍ കാണുന്നത് സ്‌ത്രീകളാണത്രെ. കൂടുതലും ആശങ്കയും മാനസികസമ്മര്‍ദ്ദവും വിഷാദവുമുള്ള സ്‌ത്രീകളാണ് അധികവും ദുഃസ്വപ്‌നങ്ങള്‍ കാണാറുള്ളത്. അമേരിക്കയില്‍നിന്നുള്ള സൈക്കോ അനലിസ്റ്റാണ് ആനി കട്‌ലറാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രസകരമായ മറ്റുചില വസ്‌തുക്കളും പഠനത്തില്‍ വ്യക്തമായി. ജീവിതപങ്കാളി ചതിക്കുന്നതായുള്ള ദുഃസ്വപ്‌നമാണ് കൂടുതല്‍ സ്‌ത്രീകളും കാണാറുള്ളത്രെ. ആന, പാമ്പ്, ശത്രുക്കള്‍ എന്നിവ പിന്തുടരുന്നതായുള്ള സ്വപ്‌നവും സ്‌ത്രീകള്‍ കാണാറുള്ള പ്രധാന ദുഃസ്വപ്നങ്ങളാണ്. പഴയകാല സ്‌കൂള്‍ ഓര്‍മ്മകളും സ്‌ത്രീകളുടെ ദുഃസ്വപ്‌നത്തില്‍ കടന്നുവരാറുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം പറക്കുന്നതും, സുന്ദരിയായ സ്‌ത്രീകളെ കാണുന്നതും കൂടുതല്‍ പണം സമ്പാദിക്കുന്നതുമൊക്കെയായുള്ള സ്വപ്‌നമാണ് പുരുഷന്‍മാര്‍ കാണുന്നത്. അതേസമയം പുരുഷന്‍മാരെ അപേക്ഷിച്ച് കാണുന്ന സ്വപ്‌നങ്ങള്‍ ഉണരുമ്പോള്‍ കൃത്യമായി ഓര്‍ത്തെടുക്കാനുള്ള ശേഷി കൂടുതലുള്ളത് സ്‌ത്രീകള്‍ക്കാണെന്നും പഠനത്തില്‍ വ്യക്തമായി.