Asianet News MalayalamAsianet News Malayalam

ഷവറിന് കീഴില്‍ നിങ്ങള്‍ ചെയ്യുന്ന 4 തെറ്റുകള്‍

wrong things under shower
Author
First Published Jul 6, 2016, 10:46 AM IST

1, ചൂടുവെള്ളത്തില്‍ കുളിക്കുന്നത്- ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ പേശികള്‍ ആയാസരഹിതമാകുമെങ്കിലും, ശരീരത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നു.

2, കൂടുതല്‍ സമയം ഷവറിന് കീഴില്‍ നില്‍ക്കുന്നത്- ചിലര്‍ ഏറെ സമയം ഷവറിന് കീഴില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ഇത്, ചര്‍മ്മത്തിലെ എണ്ണമയവും കൊഴുപ്പും ഇല്ലാതാക്കും. അതുകൊണ്ടുതന്നെ 10 മിനിട്ടില്‍ കൂടുതല്‍ സമയം ഷവറിന് കീഴെ നില്‍ക്കരുത്.

3, അമിതമായ സോപ്പുപയോഗം- ഷവറിന് കീഴെ നില്‍ക്കുമ്പോള്‍, ഏറെസമയം സോപ്പ് പതപ്പിക്കുന്നവരുണ്ട്. സോപ്പില്‍ സുഗന്ധത്തിനായി ചേര്‍ക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. കൂടുതല്‍ സോപ്പുപയോഗിച്ചാല്‍, ചര്‍മ്മം നല്ലതുപോലെ വരണ്ടുപോകാന്‍ ഇടയാക്കും.

4, നന്നായി തുടയ്‌ക്കാറില്ല- ഷവറില്‍ കുളിച്ചുകഴിഞ്ഞാല്‍, മുടിയും ശരീരം നന്നായി തുടയ്‌ക്കണം. സോപ്പും, ഷാംപുവുമൊക്കെ ഉപയോഗിച്ചു കുളിച്ചുകഴിഞ്ഞാല്‍ മുടിയും ശരീരവും നന്നായി തുടയ്‌ക്കണം. ഇല്ലെങ്കില്‍ പലതരത്തിലുള്ള ചര്‍മ്മപ്രശ്‌നങ്ങളും മുടികൊഴിച്ചിലും ഉണ്ടാകും.

Follow Us:
Download App:
  • android
  • ios