പവനമുക്താസനം-

നിരപ്പായ തറയില്‍ കിടന്ന് കൈകള്‍ മുകളിലേക്ക് നീട്ടി കാലുകള്‍ അടുപ്പിച്ചു തല നിവര്‍ത്തിവെച്ചു മലര്‍ന്നു കിടക്കുക. ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ചു ഇരുകാലുകളും ഉയര്‍ത്തി ശരീരത്തോട് ചേര്‍ത്ത് ഇരു കൈകള്‍ കൊണ്ട് ചുറ്റിപിടിക്കുക.

ശ്വാസം പുറത്തേക്കു വിട്ടു മുന്നോട്ട് വളഞ്ഞു താടി കാല്‍ മുട്ടുകള്‍ക്കിടയില്‍ എത്തിക്കുക. ഈ നിലയില്‍ 10 മുതല്‍ 25 തവണ വരെ ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യാം.

ശ്വാസം ഉള്ളിലേക്ക് വലിച്ചു കൈകാലുകള്‍ സ്വതന്ത്രമാക്കി നിവര്‍ത്തുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് വിശ്രമാവസ്ഥയിലേക്കു വരിക.

ഹൃദ്രോഗം, കഴുത്തു വേദന, മുതലായ രോഗങ്ങള്‍ ഉള്ളവര്‍ ഈ ആസനം ചെയ്യുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹത്തിനും ആശ്വാസമാണ് പവനമുക്താസനം.

ദഹനേന്ദ്രിയങ്ങള്‍ക്കാണ് ഈ ആസനം ഏറ്റവും ഗുണപ്രദം. ഗ്യാസ്ട്രബിള്‍, മലബന്ധം എന്നിവയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പവനമുക്താസനം.