നിരപ്പായ തറയിൽ കൈകൾ മുകളിലേക്ക് നീട്ടി കാലുകൾ അടുപ്പിച്ചു തല നിവർത്തിവെച്ചു കമിഴ്ന്നു കിടക്കുക. ഇനി കൈകൾ രണ്ടും അതാത്‌ തുടകളുടെ അടിയിലായി വയ്ക്കുക. താടി തറയിൽ മുട്ടിക്കുക. ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട്  കാൽമുട്ടുകൾ മടങ്ങാതെ ഇരു കാലുകളും പറ്റാവുന്നിടത്തോളം മുകളിലേക്ക് ഉയർത്തിപിടിക്കുക. ഈ നിലയിൽ 10 മുതൽ 25 തവണ വരെ ദീർഘമായി ശ്വാസോച്ഛാസം ചെയ്യാം.

ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് സാവകാശം കൈകാലുകൾ ആദ്യ സ്ഥിതിയിലേക്ക് തിരികെ വരിക.

മൂത്രാശയ രോഗങ്ങൾ, കാൽ വേദന, ജനനേന്ദ്രിയ പ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകുന്നതാണ് ശലഭാസനം. പുറം ഭാഗം ഇടിഞ്ഞ നിലയിൽ ഉള്ളവർക്ക് അത് നേരെ ആകുവാൻ ശലഭാസനം സ്ഥിരമായി പരിശീലിക്കുന്നത് നല്ലതാണ്.

കിടന്നു കൊണ്ടുള്ള ആസനങ്ങൾക്കു ശേഷം കാലുകൾ അകറ്റി പാദങ്ങൾ വിപരീത ദിശയിൽ വെച്ച് ശ്വാസോഛ്വാസം ക്രമപ്പെടുത്തി അല്പസമയം വിശ്രമിക്കേണ്ടതാണ്.

ജനനേന്ദ്രിയ പ്രശ്നങ്ങൾക്കും ആർത്തവ സംബന്ധമായ അസുഖങ്ങൾക്കും ആശ്വാസമാണ്  ശലഭാസനം.