ഉത്തിട്ടപാദാസനം

സാവധാനത്തിലും ശാന്തമായും വേണം യോഗ പ്രാക്റ്റിസ് ചെയ്യാന്‍. നിരപ്പായ തറയില്‍ കിടന്ന് കൈകള്‍ മുകളിലേക്ക് നീട്ടി കാലുകള്‍ അടുപ്പിച്ചു തല നിവര്‍ത്തിവെച്ച് മലര്‍ന്ന് കിടക്കുക. 

ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് മുട്ട് മടങ്ങാതെ വലതുകാല്‍ 90ഡിഗ്രി മുകളിലേക്ക് സാവകാശം ഉയര്‍ത്തി പിടിക്കുക. ഈ നിലയില്‍ 10 മുതല്‍ 25 തവണവരെ ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക. അതിനുശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് സാവധാനം വലതുകാല്‍ താഴ്ത്തി കൊണ്ടുവരിക. ഇനി ഇടതു കാല്‍ ഉയര്‍ത്തി ഈ ആസനം ആവര്‍ത്തിക്കുക.

ശരീരം നേരായ പൊസിഷനിലേക്ക് തിരിച്ചു കൊണ്ടുവന്ന് ശ്വാസോച്ഛ്വാസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയില്‍ എത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാന്‍.

കാല്‍ വേദന, ഉപ്പൂറ്റി വേദന, വെരിക്കോസ് ധമനികളുടെ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാന്‍ ഈ ആസനം ക്രമമായി പരിശീലിക്കുന്നത് വളരെ നല്ലതാണ്.