ലോക്ഡൗണ്‍ മനസിനേല്‍പിച്ച ക്ഷീണത്തെയും വിരസതയെയും കുറിച്ച് പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ കുട്ടികളും അവരുടേതായ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ പഠനഭാരത്തെ കുറിച്ച് വീഡിയോയിലൂടെ പ്രധാനമന്ത്രിയോടായി പരാതിപ്പെടുകയാണ് കശ്മീരില്‍ നിന്നുള്ള ആറുവയസുകാരി

കൊവിഡ് 19ന്റെ വരോട് കൂടി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങി. അതോടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ ജോലി ചെയ്യാന്‍ മുതിര്‍ന്നവരും, വീട്ടിലിരുന്ന് പഠനം തുടരാന്‍ വിദ്യാര്‍ത്ഥികളും ശീലിച്ചു. എങ്കിലും വീട്ടില്‍ തന്നെയുള്ള ഏകാന്തവാസം മിക്കവരെയും മാനസികമായി ഏറെ മടുപ്പിച്ചു എന്ന് തന്നെ പറയാം. 

ലോക്ഡൗണ്‍ മനസിനേല്‍പിച്ച ക്ഷീണത്തെയും വിരസതയെയും കുറിച്ച് പലരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ കുട്ടികളും അവരുടേതായ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തന്റെ പഠനഭാരത്തെ കുറിച്ച് വീഡിയോയിലൂടെ പ്രധാനമന്ത്രിയോടായി പരാതിപ്പെടുകയാണ് കശ്മീരില്‍ നിന്നുള്ള ആറുവയസുകാരി. ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഏറെ രസകരമായിട്ടാണ് കൊച്ചുമിടുക്കിയുടെ സംസാരവും ശരീരഭാഷയുമെല്ലാം. ഓണ്‍ലൈന്‍ പഠനം രാവിലെ 10 മണിക്ക് തുടങ്ങിയാല്‍ ഉച്ചയ്ക്ക് 2 മണി വരെ തുടരുമെന്നും ഇംഗ്ലീഷും കണക്കും ഉറുദുവും ഇവിഎസും കംപ്യൂട്ടറുമെല്ലാം ഇതിനുള്ളില്‍ പഠിക്കണമെന്നുമാണ് കുഞ്ഞിന്റെ പരാതി. 

'ചെറിയ കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം, മോദി സാഹിബ്?...- ഏറെ നിഷ്‌കളങ്കമായി അവൾ ചോദിക്കുന്നു. ശേഷം ഒരുപാട് സമ്മര്‍ദ്ദങ്ങളനുഭവിക്കുന്നവരെ പോലെ കൈകള്‍ കൊണ്ട് 'മടുത്തു' എന്ന ആംഗ്യവും. സെക്കന്‍ഡുകള്‍ നേരത്തെ നിശബ്ദതയ്ക്ക് പിന്നാലെ 'എന്തുചെയ്യാം' എന്നൊര ദീര്‍ഘനിശ്വാസവും വിട്ട് മോദിക്ക് സലാം പറഞ്ഞ് വീഡിയോ അവസാനിക്കുന്നു. 

കൊച്ചുപെൺകുട്ടിയുടെ മനോഹരമായ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. ഒപ്പം തന്നെ കുട്ടികള്‍ക്ക് പഠനഭാരം കൂടുന്നുവോ എന്ന ചര്‍ച്ചയും സജീവമാകുന്നുണ്ട്.

Scroll to load tweet…

Also Read:- കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona