ഈ ദിനം എവിടെയും പല നിറത്തിലുള്ള പൊടികളും നിറം കലക്കിയ വെള്ളവുമെല്ലാം പരസ്പരം വാരിവിതറുന്നതും ആളുകൾ ആഹ്ളാദത്തില്‍ ആറാടുന്നുതുമെല്ലാം കാണാനാവും.

നിറങ്ങളുടെ ഉത്സവമാണ് ഹോളി. ഹോളിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും പൊതുവേ തിന്മയുടെ മേൽ നന്മ നേടിയ വിജയമാണ് ഹോളി എന്നാണ് പറയപ്പെടുന്നത്. ഈ ദിനത്തില്‍ എവിടെയും പല നിറത്തിലുള്ള പൊടികളും നിറം കലക്കിയ വെള്ളവുമെല്ലാം പരസ്പരം വാരിവിതറുന്നതും ആളുകൾ ആഹ്ളാദത്തില്‍ ആറാടുന്നുതുമെല്ലാം കാണാനാവും.

വിവിധ നിറങ്ങൾ പരസ്പരം വാരിയെറിയുമ്പോൾ ഇവയിലെ രാസവസ്തുക്കൾ പലപ്പോഴും ചർമ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ചർമ്മത്തിലും തലമുടിയിലും ഹോളി നിറങ്ങൾ നാശമുണ്ടാക്കുമെന്ന വസ്തുതയെ നിസാരമായി കാണാനും പാടില്ല. ഇനി ഓർഗാനിക് നിറങ്ങൾ ഉപയോഗിച്ചാലും, നിങ്ങളുടെ ചർമ്മം കൂടുതൽ നേരം വെയില്‍ കൊള്ളുന്നത് മൂലം കേടുപാടുകൾ സംഭവിക്കാനുമിടയുണ്ട്. അതിനാല്‍ ഹോളി ആഘോഷിക്കാന്‍ പോവുന്നതിന് മുമ്പ് ആദ്യം തന്നെ ചർമ്മം വൃത്തിയാക്കിയ ശേഷം SPF 50 അടങ്ങിയ സൺസ്‌ക്രീൻ ക്രീം നിര്‍ബന്ധമായും പുരട്ടണം. ഇത് വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുക മാത്രമല്ല, ചർമ്മത്തിനും ചായത്തിനും ഇടയിലുള്ള ഒരു തടസ്സമായി ഇവ പ്രവർത്തിക്കുകയും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും. മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നതും രാസവസ്തുക്കള്‍ ചര്‍മ്മത്തിലേയ്ക്ക് ഇറങ്ങി ചെല്ലാതിരിക്കാന്‍ സഹായിച്ചേക്കാം. 

ഹോളി ആഘോഷിക്കാന്‍ പോകുന്നതിന് മുമ്പ് മുഖത്ത് വെളിച്ചെണ്ണയോ ബദാം ഓയിലോ പുരട്ടുന്നതും ചർമ്മത്തിനും ചായത്തിനും ഇടയിലുള്ള ഒരു തടസ്സമായി ഇവ പ്രവർത്തിക്കാനും അതുവഴി ചര്‍മ്മത്തെ സംരക്ഷിക്കാനും വഴിയൊരുക്കും. അതുപോലെ ചുണ്ടില്‍ പെട്രോളിയം ജെല്ലി പുരട്ടുന്നതും ചുണ്ടുകളുടെ സംരക്ഷണത്തിന് നല്ലതാണ്. കൂടാതെ നെയില്‍ പൊളിഷ് ധരിക്കുന്നതും നഖങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും. അതുപോലെ ഹോളി ആഘോഷിക്കാന്‍ പോകുമ്പോള്‍ ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുന്നതും തലമുടി കവര്‍ ചെയ്യുന്നതുമൊക്കെ ഇത്തരം കൃത്യമ നിറങ്ങളിലെ രാസവസ്തുവില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ സഹായിച്ചേക്കാം. കൂടാതെ ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഉടന്‍ ശുദ്ധ വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. നല്ലൊരു ഫേസ് വാഷും ഇതിനായി ഉപയോഗിക്കാം. ഇത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ നല്‍കി ഹോളി ആഘോഷിക്കൂ! 

Also read: ചുവപ്പ്, മഞ്ഞ, നീല; ഹോളി ആഘോഷത്തിലെ ഓരോ നിറങ്ങൾക്കുമുണ്ട് പ്രത്യേകത

youtubevideo