ദില്ലി: നടിയും മോഡലുമായ ലിസ റായി തന്‍റെ മേക്കപ്പ് ഇല്ലാത്ത ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് ഞെട്ടിച്ചിരിക്കുന്നു. പ്രായം എത്രയായാലും സിനിമാ താരങ്ങളില്‍ പലരും യൗവ്വനം നിലനിര്‍ത്താന്‍ എന്തിനും തയ്യാറാകുന്നവരാണ്. തങ്ങളുടെ സുന്ദരമുഖം മാത്രം കാണാനേ അവര്‍ ആഗ്രഹിക്കുകയുള്ളൂ. എന്നാല്‍ കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവും വെളിവാക്കിയാണ് ബോളിവുഡ് നടിയുടെ പോസ്റ്റ്.

'47 കാരിയായ ഞാന്‍ ഇങ്ങനെയാണ്. എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. നമ്മള്‍ എങ്ങനെയാണോ അങ്ങനെ ഇരിക്കാനുള്ള ധൈര്യം നമുക്കുണ്ടോ? ചെറുപ്പത്തില്‍ എനിക്കില്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷെ നിങ്ങളുടെ ശരീരത്തേയും അത് പറയുന്ന കഥയേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്‌നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്നറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയെങ്കിലും നിങ്ങളെ സ്‌നേഹിക്കൂ'  താരം കുറിച്ചു.