Asianet News MalayalamAsianet News Malayalam

2020-ലെ ആദ്യ കുഞ്ഞ് ജനിച്ചത് ഫിജിയില്‍, കൂടുതല്‍ ജനനം ഇന്ത്യയില്‍ ?

പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന്‌ യൂണിസെഫ്. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും യൂണിസെഫ് പറയുന്നു. 

Nearly 4 Lakh Babies Born Across the World Today
Author
Thiruvananthapuram, First Published Jan 1, 2020, 1:37 PM IST

പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന്‌ യൂണിസെഫ്. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും യൂണിസെഫ് പറയുന്നു. ഫിജിയിലാകും 2020-ലെ ആദ്യ കുഞ്ഞ് എന്നും യൂണിസെഫ് കണക്കുകൂട്ടുന്നു. 

പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനം യൂണിസെഫ് ആഘോഷിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇത്തരം കണക്കുകള്‍ യൂണിസെഫ് ശേഖരിക്കുന്നത്.  പുതുവര്‍ഷത്തിലെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കില്‍ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക എന്നും യൂണിസെഫ്  കരുതുന്നു. 

ലോകത്തെ ആകെ ജനനത്തില്‍ 17 ശതമാനവും, ഒപ്പം പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന രാജ്യവും ഇന്ത്യയാണത്രേ. അതേസമയം, 2018-ല്‍ മാത്രം 25 ലക്ഷത്തോളം നവജാത ശിശുക്കള്‍ ലോകത്ത് മരണപ്പെട്ടതായും യൂണിസെഫിന്റെ കണക്കുകളില്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios