ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സ്റ്റൈൽ പിന്തുടരുന്ന ഫാഷൻ പ്രേമികൾ ഇന്ന് ധാരാളമുണ്ട്. വസ്ത്രത്തിന് മാത്രമല്ല ആഭരണങ്ങളിലും മറ്റ് ആക്സസറീസികളിലും ഏറെ ശ്രദ്ധ നൽകുന്ന നടി കൂടിയാണ് പ്രിയങ്ക. പ്രിയങ്കയുടെ ഓൾ ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. സൺ ഗ്ലാസും പുത്തൻ ഹെയർസ്റ്റൈലും പ്രിയങ്കയെ സ്റ്റൈലിഷ് ആക്കിയിട്ടുണ്ട്.

എന്നാൽ,  പ്രിയങ്കയുടെ കയ്യിലുള്ള ബാഗിലായിരുന്നു ആരാധകരുടെ ശ്രദ്ധ.  മഞ്ഞ നിറത്തിലെ ബാ​ഗ് കറുത്ത വസ്ത്രത്തിനൊപ്പം ഏറെ തിളങ്ങി നിന്നു. 'ഫെൻഡി' എന്ന ഇറ്റാലിയൻ ആഡംബര ബ്രാൻഡിന്റെ ബാ​ഗാണ് പ്രിയങ്കയുടെ കയ്യിലുള്ളത്. കാണാൻ ചെറുതാണെങ്കിലും വില കേട്ടാൻ ഞെട്ടുമെന്നത് ഉറപ്പാണ്. 3,980 അമേരിക്കൻ ഡോളർ (2,92,385 ഇന്ത്യൻ രൂപ) യാണ് ബാഗിന്റെ വില.