വഴങ്ങാത്ത ചില വാക്കുകളൊക്കെ കുരുന്ന് പറയാൻ ശ്രമിക്കുന്നതും കാണികളില്‍ ചിരിപടര്‍ത്തുകയാണ്. 4.9 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരും ലക്ഷക്കണക്കിന് ലൈക്കുകളും നേടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ കൊച്ചുസുന്ദരി.

കടിച്ചാൽപ്പൊട്ടാത്ത വാക്കുകളിലൂടെ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് ഇവിടെയൊരു കൊച്ചുമിടുക്കി. അമ്മ പറഞ്ഞുകൊടുക്കുന്ന ഇംഗ്ലീഷ് വാക്കുകൾ അതേപോലെ പറയുന്ന കുരുന്നിന്‍റെ വീഡിയോ സൈബര്‍ ലോകത്ത് വൈറലാവുകയാണ്. 'ഹിപ്പോപ്പൊട്ടാമസ്', 'അലുമിനിയം', 'പ്രിപ്പോറ്ററസ്' തുടങ്ങി കുഞ്ഞുങ്ങൾക്ക് സാധാരണ കടുകട്ടിയായ വാക്കുകളൊക്കെ പറയുകയാണ് ഈ മിടുക്കി. 

എന്നാല്‍ വഴങ്ങാത്ത ചില വാക്കുകളൊക്കെ കുരുന്ന് പറയാൻ ശ്രമിക്കുന്നതും കാണികളില്‍ ചിരിപടര്‍ത്തുകയാണ്. 'ടൈറനോസോറസ് റെക്സ്', 'ആന്റിഡിസ്റ്റാബ്ലിഷ്‌മെൻറേറിയനിസം' തുടങ്ങിയ വാക്കുകളൊക്കെ കുഞ്ഞാവ പറയാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ സംഭവം പാളി പോയി. എങ്കിലും അത് കേൾക്കാൻ നല്ല രസമാണ് എന്നാണ് സൈബര്‍ ലോകത്തിന്‍റെ അഭിപ്രായം. 

Scroll to load tweet…

വീഡിയോയുടെ അവസാനം അമ്മ 'സസ്‌കാച്ചെവന്‍' എന്ന പറയാന്‍ ആവശ്യപ്പെട്ടപ്പോഴുള്ള കുരുന്നിന്‍റെ ഉത്തരമായിരുന്നു ഏറ്റവും രസം. 'എനിക്ക് ഈ വാക്ക് എങ്ങനെ പറയണമെന്ന് അറിയാം, പക്ഷേ ഞാൻ അത് പറയാൻ ആഗ്രഹിക്കുന്നില്ല'- കുരുന്നിന്‍റെ ഈ മറുപടി കേട്ട് അമ്മയ്ക്കും ചിരി അടക്കാനായില്ല. എന്തായാലും 4.9 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരും ലക്ഷക്കണക്കിന് ലൈക്കുകളും നേടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ കൊച്ചുസുന്ദരി ഇപ്പോള്‍. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 

Also Read: എന്തിനാണ് മാന്‍മെയ്‌ഡെന്ന് പറയുന്നത്, വുമണ്‍മെയ്ഡ് ഇല്ലേ? വൈറലായി കൊച്ചുമിടുക്കിയുടെ ചോദ്യം...