പന്ത്രണ്ടാം ക്ലാസ്സിലെ  ആ പ്രണയിനിയോടൊപ്പമാകും തന്‍റെ ഇനിയുള്ള ജീവിതമെന്ന് അന്ന് സഞ്ജീവ് കപൂര്‍  കരുതിയിട്ടുണ്ടാകില്ല. വിസ്താരയുടെ മുന്‍ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസറും സ്പൈസ് ജെറ്റിന്‍റെ മുന്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായിരുന്നു സഞ്ജീവ് കപൂര്‍.

വിവാഹവാര്‍ഷികമായ ഇന്ന് അദ്ദേഹത്തിന്‍റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യയുമായുളള ചിത്രങ്ങളായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.  ഒന്ന് ഇരുവരും 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്നുപ്പോള്‍ എടുത്ത ചിത്രമെങ്കില്‍ മറ്റൊന്ന് ഇന്ന് എടുത്തതുമായിരുന്നു. 

അന്നും ഇന്നും എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. എത്രാമത്തെ വിവാഹ വാര്‍ഷികമാണിതന്ന് പറയില്ല എന്നും അദ്ദേഹം കുസൃതിയോടെ കുറിച്ചു.