തിരൂരങ്ങാടി മുനിസിപ്പല്‍ പരിധിയിലെ പതിനാറുങ്ങലിലെ പഴക്കടയുടെ വരാന്തയിലാണ് പ്രാവുകളെ കൊന്നിട്ട നിലയില്‍ കണ്ടതായി സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിവരം ലഭിച്ചത്.

മലപ്പുറം: പ്രാവുവളര്‍ത്ത് കേന്ദ്രത്തിന്റെ പൂട്ടു തകര്‍ത്ത് മോഷ്ടിച്ച പ്രാവിന്‍കൂട്ടത്തെ കൊന്നുതള്ളിയ നിലയില്‍ കണ്ടെത്തി. സിദ്ദീഖ് അഞ്ചപ്പുരയുടെ ഉടമസ്ഥത യിലുള്ള വിലകൂടിയ ഏഴു മത്സര പ്രാവുകളെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. പരപ്പനങ്ങാടിയിലെ കെട്ടിട മുകളില്‍ സ്ഥാപിച്ച പ്രാവിന്‍ കൂട് പൂട്ടും കമ്പിയും തകര്‍ത്താണ് പ്രാവുകളെ മോഷ്ടിച്ചത്.

തിരൂരങ്ങാടി മുനിസിപ്പല്‍ പരിധിയിലെ പതിനാറുങ്ങലിലെ പഴക്കടയുടെ വരാന്തയിലാണ് പ്രാവുകളെ കൊന്നിട്ട നിലയില്‍ കണ്ടതായി സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പ്രാവുടമ കൊലചെയ്യപ്പെട്ടത് തന്റെ പ്രാവുകളാണെന്ന് തിരിച്ചറിഞ്ഞു. 25,000 രൂപ യുടെ നഷ്ടം സംഭവിച്ചതായി സിദ്ദീഖ് അഞ്ചപ്പുര പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.