തോട്ടത്തിൽ പണി എടുക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കാസർകോട് ഭീമനടിയിലാണ് സംഭവം. ഭീമനടി സ്വദേശി അന്നമ്മയ്ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ പണി എടുക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നമ്മയുടെ പരിക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred