തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ തിരുവനന്തപുരം നഗരത്തിൽ നടന്ന ഗുണ്ടാ ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷ് എന്നറിയപ്പെടുന്ന സതീഷാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ഇരുമ്പ് പാലത്തിന് സമീപത്താണ് ആക്രമണം നടന്നത്. സതീഷിനെ ആക്രമിച്ചതാകട്ടെ സതീഷിന്റെ മുൻ സുഹൃത്ത് സന്തോഷ് വേലായുധനും സംഘവുമാണെന്നാണ് വിവരം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന്‍റെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സഹോദരിക്ക് വയ്യാതായി, കൂട്ടാൻ പോകവെ നാടിനെ നടുക്കിയ അപകടം; കൂട്ടുകാർ മരിച്ചു, അനന്ദു ഗുരുതരാവസ്ഥയിൽ
ഇന്ന് രാവിലെ ആറ്റുകാൽ പൊങ്കാല നടക്കുന്നതിനിടെയാണ് ഇന്നോവയിലെത്തിയ ഒരു സംഘം സതീഷിനെ ആക്രമിച്ചത്. ഇന്നോവ കാറിലെത്തിയ സംഘം ലുട്ടാപ്പി സതീഷിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇക്കാര്യം ദൃക്സാക്ഷികൾ വ്യക്തമാക്കി. മാരകമായി പരിക്കേറ്റ സതീഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഗരമധ്യത്തിൽ പൊങ്കാല തിരക്കിനിടെ ആക്രമണം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. സന്തോഷ് വേലായുധനും സംഘവും ആക്രമണത്തിന് ശേഷം ഒളിവിൽ പോയെന്നാണ് വ്യക്തമാകുന്നത്. പ്രതികളെ ഉടൻ തന്നെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പുണ്യം, മനം നിറച്ച് പൊങ്കാല: നിവേദ്യമർപ്പിച്ച് ഭക്തർ വീടുകളിലേക്ക് മടങ്ങി
അതേസമയം കൊവിഡ‍് ഭീതി മാറിയതിനാൽ ഇക്കുറി ആറ്റുകാൽ പൊങ്കാല ഭക്തി സാന്ദ്രമായിരുന്നു. രാവിലെ പൊങ്കാലക്കെത്തിയ ഭക്തർ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നിവേദ്യം അർപ്പിച്ച് വീടുകളിലേക്ക് മടങ്ങി. അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ട ഇത്തവണ ആറ്റുകാൽ പൊങ്കാല ഭക്തർക്ക് മനം നിറഞ്ഞ പുണ്യാനുഭവമായി മാറി. ആയിരക്കണക്കിന് ഭക്തരാണ് ഇക്കുറി ഇതര ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി അനന്തപുരിയിലേക്ക് ഒഴുകിയെത്തിയത്. പൊങ്കാലക്കെത്തിയ ഭക്തരാൽ ക്ഷേത്ര പരിസരവും നഗരവീഥികളും നിറഞ്ഞു കവിഞ്ഞ നിലയായിരുന്നു. കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇക്കുറി വിപുലമായ രീതിയിൽ ആറ്റുകാൽ പൊങ്കാല നടന്നത്. ഇതര ദേശങ്ങളിൽ നിന്ന് വരെയെത്തിയ ഭക്തർ നഗരത്തിൽ പലയിടങ്ങളിലായി പൊങ്കാലയിട്ടു. ക്ഷേത്ര പരിസരവും നഗരവീഥികളും പൊങ്കാല അടുപ്പുകളാൽ നിറഞ്ഞു. പൊങ്കാലയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിരുന്നത്.
