ഉച്ചയ്ക്ക് പോത്തിനെ മാറ്റിക്കെട്ടാന്‍ പോയപ്പോളാണ് പുറത്ത് പൊള്ളലേറ്റ നിലയില്‍ പോത്ത് ചത്ത് കിടക്കുന്നത് കണ്ടത്

മാന്നാര്‍: മാന്നാറില്‍ സൂര്യാഘാതമേറ്റ് പോത്ത് ചത്ത നിലയില്‍. പോത്ത് കച്ചവടക്കാരനായ മാന്നാര്‍ കുരട്ടിക്കാട് കാട്ടില്‍ ആസാദിന്‍റെ 150 കിലോയോളം തൂക്കംവരുന്ന പോത്താണ് സൂര്യാഘാതമേറ്റ് ചത്തത്. ഉച്ചയ്ക്ക് പോത്തിനെ മാറ്റിക്കെട്ടാന്‍ പോയപ്പോളാണ് പുറത്ത് പൊള്ളലേറ്റ നിലയില്‍ പോത്ത് ചത്ത് കിടക്കുന്നത് കണ്ടത്. 

അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ നാട്ടില്‍ എത്തിച്ച് വളര്‍ത്തി സീസണ്‍ അനുസരിച്ച് ഉരുക്കളായും ഇറച്ചിയായും വില്‍പ്പന നടത്തിവരികയാണ് ആസാദ്. പതിനാലോളം പോത്തുകള്‍ ആസാദിന്‍റെ പക്കലുണ്ട്.