ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുള്ളവരെ ആശുപത്രിയിലെത്തിച്ചു.
കൊച്ചി: എറണാകുളം ആലുവയിൽ വാഹനാപകടം. ആലുവ ബൈപാസിന്റെ മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട കാർ പാലത്തിന്റെ ഭിത്തി തകർത്ത് താഴേക്ക് പതിച്ചു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. പാലത്തിൽ മുകളിൽ വച്ച് നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര റോഡിലേക്കാണ് പതിച്ചത്. ഓടിയെത്തിയ നാട്ടുകാർ വാഹനത്തിലുള്ളവരെ ആശുപത്രിയിലെത്തിച്ചു.

