Asianet News MalayalamAsianet News Malayalam

തോട് റോഡാക്കി; വെള്ളക്കെട്ടില്‍ മുങ്ങി ജീവിച്ച ഇരുപത് കുടുംബങ്ങൾക്ക് ശാപമോക്ഷം

കാന അടിയന്തരമായി വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. മഴവെള്ളം സുഗമമായി ഒഴുകുന്നതിനും, വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി

collector directs to clean the sewage canal with immediate effect asianet news impact
Author
Thrippunithura, First Published Jul 8, 2019, 10:40 PM IST

കാക്കനാട്: സ്വകാര്യ വ്യക്തികള്‍ തോടിന് തടയിട്ടതിന് പിന്നാലെ വെള്ളക്കെട്ടിൽ അകപ്പെട്ട കുടുംബങ്ങൾക്ക് ശാപമോക്ഷം.

തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പാണ്ടിപ്പറമ്പ് റോഡിലെ അജയനും ഭാര്യ ഷീബയുമാണ് ചിത്രത്തില്‍. നിങ്ങള്‍ കരുതും പോലെ ഇത് കഴിഞ്ഞ പ്രളയകാലത്തെ ചിത്രമല്ല. ഇന്നലെ... അല്ല ഇന്നും അജയനും ഭാര്യയും ഈ വെള്ളത്തില്‍ തന്നെയാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്.

തൃപ്പൂണിത്തുറ കണ്ണംകുളങ്ങര കരിയിലംമ്പാടം പ്രദീപിന്‍റെ വീട് മുതൽ തെക്കോട്ട് വെള്ളക്കിനാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പനക്കൽ പുറമ്പോക്ക് തോട് വരെയുള്ള ഭാഗത്തെ കാന വൃത്തിയാക്കാന്‍ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറിക്ക് കളക്ടർ നിദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി

എന്നാല്‍ കാലക്രമേണ പുതിയ വഴികള്‍ രൂപപ്പെട്ടു. ചുറ്റുപുറവും പുതിയ വീടുകള്‍ ഉയര്‍ന്നു. അജയന്‍റെ വീടിന് തെക്ക് മൂന്നൂറ് മീറ്ററോളം മാറി പുതിയ കുറച്ച് വീടുകള്‍ ഉയര്‍ന്നു. അവര്‍ക്ക് വഴിക്കായി മുപ്പത് മീറ്ററോളം നീളമുണ്ടായിരുന്ന തോടിന്‍റെ പതിനഞ്ചോളം മീറ്റര്‍ മണ്ണിട്ട് നികത്തി റോഡ് ഉണ്ടാക്കി.

കാന അടിയന്തരമായി വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. മഴവെള്ളം സുഗമമായി ഒഴുകുന്നതിനും, വീണ്ടും വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.

മഴ വെള്ളം കെട്ടി നിര്‍ത്തരുതെന്നും പരിസരം ശുചിയായി സൂക്ഷിക്കണമെന്നും സര്‍ക്കാര്‍ പരസ്യം ചെയ്യും. പക്ഷേ, കണ്ണംകുളങ്ങര പാണ്ടിപ്പറമ്പ് പ്രദേശത്തെ, തൃപ്പൂണിത്തുറ നഗരസഭ ഇക്കാര്യത്തില്‍ നിന്ന് ഒഴിവാക്കിയാതായിവേണം കരുതാന്‍. വെള്ളക്കെട്ടിന്‍റെ  പ്രശ്നവുമായി നഗരസഭയെ കാണാന്‍ പോയാല്‍ അവരുടെ മനോഭാവം അങ്ങനെയായിരിക്കുമെന്ന് അജയന്‍.

തോട് റോഡാക്കി; മുങ്ങി ജീവിച്ച് ഇരുപത് കുടുംബങ്ങൾ

മൂന്ന് വർഷമായി 20 കുടുംബങ്ങളാണ് ഇവിടെ വെള്ളക്കെട്ടിൽ നരക ജീവിതം നയിച്ചിരുന്നത്.  ജൂണിൽ മഴ തുടങ്ങിയാൽ  പിന്നെ എട്ടുമാസത്തെ വെള്ളക്കെട്ടാണ് അനുഭവപ്പെടാറ്.  ഈ ഭാഗത്ത് പുതുതായെത്തിയ താമസക്കാരാണ് പ്രദേശത്തൂടെ ഒഴുകിയിരുന്ന തോടിനു തടയിട്ടത്. വെള്ളത്തിന് ഒഴുകിപ്പോവാന്‍ വഴി ഇല്ലാതായപ്പോൾ മുതല്‍ ആരംഭിച്ച ദുരിത ജീവിതത്തിനാണ് അറുതിയാവുന്നത്. 
 

Follow Us:
Download App:
  • android
  • ios