ആലപ്പുഴ: പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ ഏറി. ഗ്രാമ പഞ്ചായത്തിലെ 3-ാം വാർഡിൽ നിന്നു മത്സരിച്ചു വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി ലീല ഗോകുൽ ആണ് സത്യപ്രതിജ്ഞക്കു പിപിഇ കിറ്റ് ധരിച്ചു എത്തിയത്. 

തെരെഞ്ഞടുപ്പിന് ശേഷം കൊവിഡ് ബാധിതയായി കായംകുളം എൽമെക്സ് ആശുപത്രിയിൽ കഴിയുകയായിരുന്നു ലീലാ ​ഗോകുൽ. കൊവിഡ് മാനദണ്ഡം പാലിച്ച് ഏറ്റവും അവസാനമാണ് ലീല സത്യവാചകം ചൊല്ലിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ മൂന്നാം വാർഡിലെ പ്രതിനിധാനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. ഈ പ്രാവിശ്യം ആ വാർഡിൽ നിന്നുതന്നെ വിജയിച്ച അംഗമാണ്.