സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്.
പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ വീണ് പതിനാല് വയസുകാരനെ കാണാതായി. വെട്ടിപ്രം സ്വദേശി സനോജിന്‍റെ മകൻ സൽമാനെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്. ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് വീണത്. കുട്ടിക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
