കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പെരുമ്പാവൂർ പൊലീസിന്‍റെ പിടിയിലായത്. സരോജ് ബഹ്റ ഇയാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇവരുടെ പക്കൽ നിന്ന് 2 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലെ വാടക വീട്ടിൽ എത്തിച്ച ശേഷം വിൽപ്പന നടത്തുകയായിരുന്നു ഇരുവരുമെന്നാണ് പൊലീസ് പറയുന്നത്. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പുഷ്പ- ടു കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എം ഡി എം എയുമായി പിടിയിലായി എന്നതാമ്. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എം ഡി എം എ യുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു. കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എ പിടികൂടിയെന്ന് പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം