Asianet News MalayalamAsianet News Malayalam

പൊലീസ് സ്റ്റേഷനിൽ ശല്യമായി വാനരക്കൂട്ടം; ഉദ്യോ​ഗസ്ഥർ പരീക്ഷിച്ച പുതിയ വിദ്യ ഇതാണ്...

ഇവിടെ നിന്നെത്തുന്ന വാനരക്കൂട്ടം പൊലീസ് സ്റ്റേഷനും പരിസരവാസികൾക്കും ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. സ്റ്റേഷൻ കോംപൗണ്ടിൽ എത്തുന്ന വാഹനങ്ങളും പൊലീസ് വാഹനങ്ങൾക്കും കേടുപാട് വരുത്തുന്നു.

monkeys became a nuisance at the police station idukki
Author
First Published Sep 17, 2022, 2:42 PM IST

ഇടുക്കി:  നെടുങ്കണ്ടം കമ്പംമെട്ട് പൊലീസ് സ്റ്റേഷന്റെ സുരക്ഷയ്ക്കായി ഇനി മുതൽ പാറാവു മാത്രമല്ല ചൈനീസ് പാമ്പുകളും ഉണ്ടാകും. വാനരക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായതോടെയാണ് പൊലീസുകാർ റബർ കൊണ്ടുള്ള ചൈനീസ് പാമ്പിനെ രംഗത്തിറക്കിയത്. കേരള തമിഴ്നാട് അതിർത്തി യോട് ചേർന്നാണ് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്ത് തമിഴ്നാട് വനഭൂമിയാണ്.

ഇവിടെ നിന്നെത്തുന്ന വാനരക്കൂട്ടം പൊലീസ് സ്റ്റേഷനും പരിസരവാസികൾക്കും ഉണ്ടാക്കുന്ന ശല്യം ചെറുതല്ല. സ്റ്റേഷൻ കോംപൗണ്ടിൽ എത്തുന്ന വാഹനങ്ങളും പൊലീസ് വാഹനങ്ങൾക്കും കേടുപാട് വരുത്തുന്നു. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി വരുന്നവർ വരെ വാനരക്കൂട്ടത്തിന്റെ ശല്യത്തിന് ഇരയായി മാറിക്കൊണ്ടിരിക്കുകയാണ്. പൊലീസുകാരുടെ മെസിൽ കയറി ഭക്ഷണ സാധനങ്ങൾ കടത്തിക്കൊണ്ടു പോയി. ശല്യം രൂക്ഷമായതോടെയാണ് വാനരക്കൂട്ടത്തെ തുരത്താൻ പൊലീസ് സ്റ്റേഷന്റെ മുൻവശത്തും സമീപത്തെ മരങ്ങളിലും ചൈനീസ് പാമ്പുകളെ സ്ഥാപിച്ചത്. ചൈനീസ് പാമ്പുകൾ എത്തിയതോടെ ഇന്നലെ മുതൽ ഒരു വാനരൻ പോലും സ്റ്റേഷൻ പരിസരത്തേക്ക് എത്തുന്നില്ല.

വഴക്കിനിടെ സഹോദരിയുടെ മകനെ തള്ളിയിട്ടു കൊന്നു, എടത്തലയിൽ മധ്യവയസ്കനും മകനും അറസ്റ്റിൽ

വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്
സംസ്ഥാന സർക്കാരിന്റെ കേരള വനഗവേഷണ സ്ഥാപനത്തിൽ കൺസൾട്ടന്റ് (ടെക്‌നിക്കൽ-നഴ്‌സിറി/ക്യു.പി.എം മാനേജ്‌മെന്റ്) ഒഴിവിലേക്ക് അപേക്ഷിക്കാം. ബോട്ടണി/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളിലെ നഴ്‌സറി/ അഗ്രോടെക്‌നിക്‌സ്/ ക്യു.പി.എം. മാനേജ്‌മെന്റ് എന്നിവയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ ഗവേഷണ പരിചയവുമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷത്തെ കരാർ നിയമനത്തിൽ പ്രതിമാസം 40,000 രൂപ ഫെല്ലോഷിപ്പായി ലഭിക്കും.  2022 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
 

Follow Us:
Download App:
  • android
  • ios