വീട്ടിലെ ബെഡ് റൂമിലെ ഇരുമ്പ് അലമാരയിൽ നിന്നാണ് സ്വർണം ഭദ്രമായി കണ്ടെത്തിയത്. 

പാലക്കാട് : ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ വഴിത്തിരിവ്. മാന്നനൂർ ത്രാങ്ങാലി സ്വദേശി ബാലകൃഷ്ണൻ്റെ വീട്ടിൽ നിന്നും മോഷണം പോയെന്ന് കരുതിയിരുന്ന 63 സ്വർണം വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. വീട്ടിലെ ബെഡ് റൂമിലെ ഇരുമ്പ് അലമാരയിൽ നിന്നാണ് സ്വർണം ഭദ്രമായി കണ്ടെത്തിയത്. അലമാരയിലെ പ്രത്യേക അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം.ചെന്നൈയിലുള്ള ബാലകൃഷ്ണൻ്റെ ഭാര്യയെ വിളിച്ചു സംസാരിച്ചതിന് പിന്നാലെയാണ് സ്വർണം കണ്ടെത്തിയത്. എന്നാൽ ഒരു ലക്ഷം രൂപയും വില പിടിപ്പുള്ള വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.

'മന്ത്രിയുടെ ഉറപ്പ് പാഴായി'; ട്രാക്കോ കേബിൾ ജീവനക്കാരന്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി തൊഴിലാളികൾ

ത്രാങ്ങാലിയിൽ വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നുവെന്നായിരുന്നു ആദ്യം പരാതി. ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് താഴെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതെന്നായിരുന്നു പരാതി.ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സ്വർണ്ണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. 

പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനൊരുങ്ങി കരാർ കമ്പനി

YouTube video player