ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവര്‍ക്ക് പരസ്പരം കാണാനുള്ള അവസരമൊരുക്കും. ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അടുത്ത ഘട്ടമായി പഞ്ചായത്ത് വക കൗൺസിലിംഗ് ആണ്.

കണ്ണൂര്‍: വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്ത 35 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വിവാഹത്തിന് വഴിയൊരുക്കുകയാണ് പിണറായി പഞ്ചായത്ത്. സായൂജ്യം എന്ന പേരിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു. സ്ത്രീകൾക്കും പുരുഷൻമാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം.

35 വയസ്സ് മുതലുള്ളവര്‍ക്കാണ് രജിസ്ട്രേഷന് അവസരം. പഞ്ചായത്ത് വയസ്സ് തിരിച്ചുള്ള പട്ടിക തയ്യാറാക്കും. ഇതിനായി പ്രത്യേക സബ്കമ്മിറ്റി രൂപീകരിക്കാനാണ് തീരുമാനം. ഇതുവഴി ആളുകളെ കണ്ടെത്തിക്കഴിഞ്ഞാൽ അവര്‍ക്ക് പരസ്പരം കാണാനുള്ള അവസരമൊരുക്കും. ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അടുത്ത ഘട്ടമായി പഞ്ചായത്ത് വക കൗൺസിലിംഗ് ആണ്.

അതുകഴിഞ്ഞാൽ സായൂജ്യം പദ്ധതി വഴി പങ്കാളികളെ കണ്ടെത്തുന്നവരുടെ വിവാഹം ഒരുമിച്ച് പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടത്തും. സമൂഹ വിവാഹ ചടങ്ങും പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടക്കുക. ഇതിന്റെ ചടങ്ങ് അതത് ആളുകൾ വഹിക്കണം.

വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച് ചിത്രങ്ങൾ പകർത്തി, പ്രചരിപ്പിച്ചു, മലപ്പുറം സ്വദേശി പിടിയിൽ

പത്തനംതിട്ട : ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്തി വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങൾ പക‍ർത്തി പ്രചരിപ്പിച്ച കേസിൽ പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം പുളിക്കൽ സ്വദേശി 42 കാരനായ സുനിൽ കുമാറിനെയാണ് പൊലീസ് പിടികൂടിയത്. വിദേശത്ത് ജോലി ചെയ്യുന്ന പത്തനംതിട്ട എഴുമറ്റൂ‍ർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

2021 ഫെബ്രുവരി 24നാണ് വിവാഹം കഴിഞ്ഞതായി യുവതിയെ വിശ്വസിപ്പിക്കാൻ ക്ഷേത്രത്തിൽ വച്ച് ഇയാൾ ചടങ്ങുകൾ നടത്തിയത്. പിന്നീട് പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ചിത്രങ്ങൾ പക‍ർത്തി സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അമ്പലപ്പുഴയിലെ ലോഡ്ജ്, യുവതിയുടെ വീട്, പ്രതിയുടെ കൊണ്ടോട്ടിയിലെ വീട്, എന്നിവിടങ്ങളിൽ താമസിപ്പിച്ച് പീഡനം നടത്തി ചിത്രങ്ങൾ 
മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.

സുനിലിന്റെ ആറ് സുഹൃത്തുക്കൾക്ക് ഇയാൾ യുവതിയുടെ ചിത്രങ്ങൾ കൈമാറി. ഇവ‍ർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. സൈബ‍ർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയുടെ ഫോണിന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. വീഡിയോ കോളിലൂടെ പ്രതിയെ വിദേശത്തുള്ള പരാതിക്കാരിയെ കാണിച്ചു. ഇവർ പ്രതിയെ തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More : ദിവസവും ജിം, മാസത്തിലൊരു പിസ, നവദമ്പതികള്‍ ഒപ്പിട്ട വൈറല്‍ കരാര്‍!