അപകടത്തില്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു.സംഭവത്തിനു പിന്നാലെ റോഡില്‍ ബാരിക്കേഡ് വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടാവസ്ഥ തുടരുകയാണ്

കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്ത് റോഡ് ഇടിഞ്ഞ് വീണ് അപകടം. കോഴിക്കോട് മലാപ്പറമ്പിലാണ് വന്‍ അപകടമുണ്ടായത്. മീറ്ററുകളോളം ദൂരത്തില്‍ റോഡ് ഇടിഞ്ഞ് വീണതോടെ യാത്രയ്ക്കിടെ ലോറി മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് അപകടം. റോഡിന്‍റെ അടിയിലായുള്ള മണ്ണ് പൂര്‍ണമായും ഇടിഞ്ഞു താഴുകയായിരുന്നു. ഇതോടെയാണ് ഇതോടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു. ദേശീയപാത നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

സംഭവത്തിനു പിന്നാലെ റോഡില്‍ ബാരിക്കേഡ് വെച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അപകടാവസ്ഥ തുടരുകയാണ്. റോഡിന്‍റെ മറ്റുഭാഗങ്ങളും ഇടിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. റോഡരികിലെ ക്രാഷ് ബാരിയര്‍ ഉള്‍പ്പെടെ തകര്‍ന്നാണ് ലോറി താഴേക്ക് മറിഞ്ഞത്. ഡ്രെയ്നേജ് സംവിധാനങ്ങള്‍ അടച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തിക്കെതിരെ നാട്ടുകാര്‍ നേരത്തെ പരാതിയുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയില്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇന്നലെ കനത്ത മഴ പ്രദേശത്തുണ്ടായിരുന്നു.

'സൗണ്ട് സിസ്റ്റത്തില്‍ അപാകത'; നാടന്‍ പാട്ട് വേദിയില്‍ പാട്ടുപാടി പ്രതിഷേധം, പൊലീസ് ഇടപെടലില്‍ വിവാദം

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews