ഉടൻ തന്നെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

പാലക്കാട്: കൂറ്റനാട് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂറ്റനാട് പള്ളിക്ക് സമീപമുള്ള പമ്പിൽ നിന്ന് പെട്രോൾ അടിച്ച് റോഡിലേക്ക് കേറി വരികയായിരുന്ന കാറും അബൂബക്കർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടി ഇടിക്കുകയും ബൈക്ക് തെറിച്ച് എതിരെ വരികയായിരുന്ന കാറിനു മുകളിൽ ഇടിക്കുകയും ആയിരുന്നു. ഉടൻ തന്നെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

അതേസമയം, തൃശൂരില്‍ ദേശീയപാതയില്‍ തലോര്‍ ജറുസലേം ധ്യാന കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാതയില്‍ കേടായി കിടന്ന ലോറിക്ക് പിറകിലാണ് ബസ് വന്നിടിച്ചത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 

ശ്രദ്ധ മോഡല്‍ കൊല; ലിവിങ് ടു​ഗെതർ പങ്കാളിയെ വെട്ടിനുറുക്കി, തല ഉപേക്ഷിച്ചു; കൈയും കാലും ഫ്രിഡ്ജിൽ, അറസ്റ്റ്

YouTube video player