നെട്ടൂരിൽ കായലിൽ വീണ് കാണാതായ വിദ്യാർത്ഥിനിക്കായി തെരച്ചിൽ ഊർജിതം; കാൽവഴുതി വീണത് ഇന്ന് രാവിലെ
ഫയര്‍ ഫോഴ്സും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊച്ചി: കൊച്ചി നെട്ടൂരില്‍ കായലില്‍ വീണ് കാണാതായ വിദ്യാര്‍ഥിനിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ ആറരയോടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ഫിദ വാടക വീടിന് സമീപം കായലില്‍ വീണത്. വീട്ടിലെ മാലിന്യം കായലിന് സമീപം ഇടാനെത്തിയ പെണ്‍കുട്ടി കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. കുട്ടിയുടെ അമ്മയുടെ കണ്‍മുമ്പില്‍ വച്ചായിരുന്നു അപകടം. പിന്നീട് ഫയര്‍ ഫോഴ്സും ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.