കോഴിക്കോട്: കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബൈക്ക് മോഷണകേസ്സിൽ മൂന്നു പേർ അറസ്റ്റിലായി. കൊയിലാണ്ടി സി ഐ കെ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

കാപ്പാട് സ്വദേശി അബ്ദുൾ റുഫൈൽ, കൂട്ടുപ്രതികളായ വിയ്യൂർ സ്വദേശി നവനീത്, കുറുവങ്ങാട് സ്വദേശി അമൽജിത്ത്, തുടങ്ങിയവരെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപത്ത ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.