പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

അടിമാലി: ഇടുക്കിയില്‍ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മച്ചിപ്ലാവ് സ്വദേശിയാണ് പിടിയിലായത്. പെണ്‍കുട്ടിയെ തന്‍റെ വീട്ടിൽ വിളിച്ചു വരുത്തി യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വീട്ടിൽ വിളിച്ചു വരുത്തി യുവാവ് തന്നോട് മോശമായി പെരുമാറിയെന്ന് പെൺകുട്ടി കഴിഞ്ഞ ദിവസം ബന്ധുക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ പൊലീസില്‍ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തി. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

Read More : 13 കാരിയേയും 12 കാരനേയും ലൈംഗീകമായി പീഡിപ്പിച്ചു; പാസ്റ്റർക്ക് ജീവപര്യന്തം തടവ്