തിരുവനന്തപുരം: മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടിലൂടെ സുപരിചിതനായ അരിസ്റ്റോ സുരേഷ് എന്ന ചുമട്ടുതൊഴിലാളിയുടെ പുതിയ സംഗീത വീഡിയോ.
ഡി സി ബുക്‌സ് സ്ഥാപനമായ ഡിസി മീഡിയ ലാബാണ് അരിസ്റ്റോ സുരേഷിന്റെ സംഗീതവീഡിയോ പുറത്തിറക്കിയത്. സാമൂഹ്യജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സുരേഷ് പാടുന്നത്.
സഞ്ജീവ് എസ് പിള്ള, വിനീത് ഇ വി എന്നിവരാണ് ആല്‍ബത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍. ബാങ്ക് ഉദ്യോഗസ്ഥയായ ജോസ്‌ന ജോസ്‌ന, മാധ്യമപ്രവര്‍ത്തകയായ ശിവപ്രിയ എസ്, വിദ്യാര്‍ത്ഥികളായ ആര്യ ബിജു, അപ്പു സതീശ്, മുഹമ്മദ് നിസാം, അജയ് കൃഷ്ണ, അഖില്‍ അശോക് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
കാണാം, ആ ഗാനം:

