Asianet News MalayalamAsianet News Malayalam

അവനിയുടെ കൊല: യാഥാര്‍ത്ഥ്യം എന്തായിരിക്കാം?

എന്തു വില കൊടുത്തും വനത്തെയും വന്യമൃഗത്തെയും സംരക്ഷിക്കാൻ നിയുക്തരായവർ. അവർ വളരെ പെട്ടെന്ന് തീരുമാനങ്ങളെടുത്തു. 2005-ൽ അനധികൃത വേട്ടയ്ക്ക് ശിക്ഷിക്കപ്പെട്ട ഷഫാത് അലിഖാൻ മകൻ, അസ്ഗർ അലി ഖാനെ അവനിയെ പിടികൂടാൻ നിയോഗിച്ചു.

behind the murder of avni
Author
Thiruvananthapuram, First Published Nov 14, 2018, 3:22 PM IST

ആ കാട്ടിൽ ഇപ്പോൾ അവനിയുടെ കുഞ്ഞുങ്ങൾ ഉണ്ട്. ആൺ കടുവയും... അമ്മ കൊടുത്ത മനുഷ്യമാംസം രുചിച്ചതിനാൽ ഇര പിടിക്കാൻ അറിയാത്ത, അതിന് പ്രായമാകാത്ത ആ കുഞ്ഞുങ്ങളും man eaters ആണ് എന്നാണ് ഗവൺമെൻറ് പറയുന്നത്. 17 ദിവസം കഴിയുന്നു അവർക്ക് ആഹാരം കിട്ടിയിട്ട്. അവരുള്ള സ്ഥലം ഫോറസ്റ്റ് കംപാർട്മെന്‍റ് നമ്പർ ഉൾപ്പടെ ആക്ടിവിസ്റ്റുകൾ അറിയിച്ചിട്ടും ഒരു നീക്കവുമുണ്ടായിട്ടില്ല. അവർ ജീവനോടെ ഉണ്ടാകുമെന്ന ഉറപ്പു നഷ്ടപെട്ടിരിക്കുന്നു. അവനി എന്ന ആറു വയസുകാരി കടുവയുടെ നഷ്ടം 25 വയസു വരെ ജീവിച്ചിരുന്നാൽ ഉണ്ടാകുമായിരുന്ന ഒരു പരമ്പരയുടെ നഷ്ടമാണ്. അവനി എന്ന പെണ്‍കടുവയെ വെടിവച്ചുകൊന്നു. യഥാര്‍ത്ഥത്തില്‍ അവനി നരഭോജിയാണോ? ആരുടെയെങ്കിലും താല്‍പര്യം സംരക്ഷിക്കാനാണോ അവനിയെ കൊന്നത്. ശ്രീദേവി എസ് കര്‍ത്താ എഴുതുന്നു.

behind the murder of avni

അവനി അഥവാ ടി1, യവത്മാല്‍  ജില്ലയിലെ, പാന്ഥർക്കവാദ എന്ന വനഭൂമിയുടെ രാഞ്ജി ആയിരുന്നു. ആറ് വയസ്,  ഒമ്പത് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ. T2 എന്ന ആൺ കടുവയാണ് ഇണ. പാന്ഥർക്കവാദ എന്ന വനഭൂമി lime,coal, dolomite എന്നിവയുടെ വലിയ സ്രോതസ്സാണ്. ഏറ്റവും കൂടുതൽ cattle grazing encroachment നടക്കുന്ന സ്ഥലം. ഗവൺമെന്‍റിന്‍റെയും ഫോറസ്റ്റ് ഡിപ്പാർട്മെന്‍റിന്‍റെയും മൗന സമ്മതത്തോടെ... കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 40 കോടി രൂപയ്ക്കു ഈ വനഭൂമിയിലെ 500 ഹെക്ടർ റിലയന്‍സ് മേധാവി അനിൽ അംബാനിക്ക് മഹാരാഷ്ട്ര ഗവണ്‍മെന്‍റ് പതിച്ചു കൊടുത്തു. അത് അവനിയുടെ പൂർവിക വന ഭൂമിയായിരുന്നു. ഈ 500 ഹെക്ടറിൽ ഒരു സിമന്‍റ് പ്ലാന്‍റ് ഉയർന്നു. ആ സിമന്‍റ് പ്ലാന്‍റ് മറ്റൊരു ബിസിനസ്‌ ഹൌസ് വാങ്ങിയത് 4800 കോടി രൂപയ്ക്കാണ്. കൂടുതൽ നിക്ഷേപകർ. കൂടുതൽ സംരംഭങ്ങൾ. പുതിയതായി ഉണ്ടാകാൻ പോകുന്നത് രണ്ട് സിമന്‍റ് ഫാക്ടറികൾ. ഒരു പവർ പ്ലാന്‍റ്. 

കടുവ ദേശീയ മൃഗമാണ്. സംരക്ഷിത മൃഗം. പ്രജനന ശേഷിയുള്ള ഒരു കടുവയും കുടുംബവുമുള്ള സ്ഥലത്തു നടത്തുന്ന നഗരവത്കരണത്തെ പ്രകൃതി സ്നേഹികളും മൃഗാവകാശ പ്രവർത്തകരും എതിർത്തതോടെ അവനി ഒരു പ്രശ്നം തന്നെയായി. വര്‍ഷങ്ങളുടെ വരൾച്ചയും കടവും കാരണം ദുരിതമനുഭവിച്ച കർഷകർക്ക് പവർ സിമന്‍റ് ഫാക്ടറികളിൽ ജോലികൾ വാഗ്ദാനം ചെയ്യപ്പെട്ടതോടെയാണ് രണ്ട് വർഷത്തിനിടയിൽ 13 മനുഷ്യരുടെ മൃതശരീങ്ങൾ വനാന്തർ ഭാഗത്തു പ്രത്യക്ഷപെട്ടത്. ആ കൊലകളുടെ എല്ലാം ഉത്തരവാദിത്വം അവനിക്കാണ് എന്ന പ്രചരണം ആരംഭിച്ചത്. അതോടെ ദേശീയമൃഗം എന്ന പദവിയിൽ നിന്നും മനുഷ്യ ഭക്ഷക , man eater എന്ന പദവിയിലേക്ക് അവനി മാറ്റപ്പെട്ടു. കോർപ്പറേറ് വാഗ്ദാനങ്ങൾ, വന്യ മൃഗങ്ങളാൽ കൊല്ലപ്പെട്ടാൽ കിട്ടുന്ന നഷ്ടപരിഹാര തുക ഇതൊക്കെ ഗ്രാമവാസികൾക്കും സമരം തുടങ്ങാനുള്ള കാരണമായി. വിചിത്രമായ കാര്യം ഈ സമരത്തിന് ഏറ്റവും പിന്തുണ നൽകിയത് മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സുധിർ മുങ്ങാന്തി വാർ, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ.കെ മിശ്ര എന്നിവരായിരുന്നു. 

വെടി വച്ചിട്ട തോക്ക് ഇന്നുവരെ ബാലിസ്റ്റിക് ഡിപ്പാർട്മെന്‍റിന് കൈമാറിയിട്ടില്ല

എന്തു വില കൊടുത്തും വനത്തെയും വന്യമൃഗത്തെയും സംരക്ഷിക്കാൻ നിയുക്തരായവർ. അവർ വളരെ പെട്ടെന്ന് തീരുമാനങ്ങളെടുത്തു. 2005-ൽ അനധികൃത വേട്ടയ്ക്ക് ശിക്ഷിക്കപ്പെട്ട ഷഫാത് അലിഖാൻ മകൻ, അസ്ഗർ അലി ഖാനെ അവനിയെ പിടികൂടാൻ നിയോഗിച്ചു. അമ്പതോളം കടുവകൾ പുള്ളിപ്പുലികൾ തുടങ്ങിയവയെ ഒക്കെ കൊന്നത് അഭിമാനമായി കരുതുന്ന ട്രിഗർ ഫെറ്റിഷ് എന്നറിപ്പെടുന്നവരാണ് ഖാന്മാർ. അതിന് മുൻപ് മയക്കുവെടി വെച്ചു വനമേഖലയിൽ നിന്നു മാറ്റുക, ആക്രമിച്ചാൽ മാത്രം കണ്ടയുടനെ വെടിവയ്ക്കുക (shoot at first sight) എന്നൊരു കോടതി വിധിയും കരസ്ഥമാക്കി.

രണ്ട് മാസം അവനിയുടെ വനഭൂമിയിൽ 100 ക്യാമറ ട്രാപ്‌സ്, 40 സ്‌നിഫർ ഡോഗ്സ്, 40 വേട്ട അസ്സിസ്റ്റന്‍റ്സ്, ഒരു പാരാഗ്ലൈഡർ, നാല് ഡ്രോണുകൾ ഒരുപാട് ഇരകൾ എന്നിവ ഉപയോഗിച്ച് തിരഞ്ഞിട്ടും അവനിയെയും കുടുംബത്തെയും കുടുക്കാൻ കഴിഞ്ഞില്ല. കടുവ വിശേഷാൽ ബുദ്ധിയുള്ള ജീവിയാണെന്നു അവരും ആവർത്തിച്ചു. ഒടുവിൽ നവംബർ രണ്ടിന് മൃഗശാലയിലുള്ള ഒരു പെൺകടുവയുടെ മൂത്രം തളിച്ച് അവനിയെ പുറത്തു കൊണ്ട് വന്നു മയക്കുവെടി വെക്കാന്‍ പോലും ശ്രമിക്കാതെ വെടിവെച്ചുകൊന്നു. എല്ലാ വൈൽഡ് ലൈഫ് റെഗുലേഷൻസും മറികടന്നാണ് കൊല നടന്നത്. വെടി വെച്ച അസ്ഗർ അലിഖാന് വെടി വയ്ക്കാൻ അനുവാദമുള്ള ആളല്ല. വെടി വയ്ക്കുമ്പോൾ ഒരു വെറ്റിനറി ഡോക്ടറുടെ സാമീപ്യം വേണമെന്നുള്ള നിയമം പാലിച്ചില്ല. വെടി വച്ചിട്ട തോക്ക് ഇന്നുവരെ ബാലിസ്റ്റിക് ഡിപ്പാർട്മെന്‍റിന് കൈമാറിയിട്ടില്ലെന്നുമറിയുന്നു.

വെടിവച്ചിട്ടശേഷം ഉപയോഗിച്ച മരുന്ന് നിരോധിക്കപ്പെട്ട ഡ്രഗ്സ് ആയിരുന്നു. എന്തു വന്നാലും അവനിയെ ജീവനോടെ പിടിക്കുക അവരുടെ ഉദ്ദേശമായിരുന്നില്ല. അവനിയുടെ കൊല എത്ര മനുഷ്യത്വ ഹീനവും അധാര്‍മികവും ആയിരുന്നു എന്നതിന്‍റെ എല്ലാ തെളിവുകളും അനിമൽ ആക്ടിവിസ്റ് ഗ്രൂപ്പുകൾ ശേഖരിച്ചിട്ടുണ്ട്.

1. കൊല്ലപ്പെട്ട 13 ശവശീരങ്ങളിൽ മൂന്ന് എണ്ണം മാത്രമേ പോസ്റ്റ്‌മോർട്ടം ചെയ്യപ്പെട്ടിട്ടുള്ളൂ. അതിൽ ഒന്നിൽ മാത്രമാണ് കടുവയുടെ ഉമിനീർ കണ്ടെത്തിയത്. DNA ടെസ്റ്റിൽ അത് ഒരു ആൺകടുവയുടെ എന്ന്‌ തെളിഞ്ഞു കഴിഞ്ഞു. 13 മൃതശരീങ്ങളും ചീഞ്ഞ അവസ്ഥയിൽ ആയിരുന്നു. ഒന്നിനും മാന്തി കീറിയതിന്‍റെ തെളിവില്ല. ഭക്ഷിക്കപ്പെട്ടിട്ടില്ല. ഈ മരണങ്ങൾ കടുവ മൂലമാണെന്ന് എന്തു അടിസ്ഥാനമാണുള്ളത് എന്ന്‌ ചോദ്യം നാഷണൽ ടൈഗർ കൺസെർവഷൻ അതോറിറ്റി ഉന്നയിക്കുന്നു

കരും പട്ടിണിയിലായ ഒരു നരഭോജി തന്‍റെ ഇരയെ തല ഉയർത്തി നോക്കുന്നു പോലുമില്ല

2. അവനിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെടുന്നതിന് 10 ദിവസം മുമ്പ് മുതൽ അവനി മുഴുപ്പട്ടിണി ആയിരുന്നു എന്ന്‌ തെളിഞ്ഞിട്ടുണ്ട്. ഈ പത്തു ദിവസത്തിനുള്ളിൽ ക്യാമറ ട്രാപ്പിൽ പതിഞ്ഞ അവനിയുടെ ഒരു വീഡിയോ ഉണ്ട്. അവനി നടന്നു പോകുന്നതിന്‍റെ 50 അടി ദൂരത്തിൽ ഒരു കർഷകൻ കടന്നു പോകുന്നു. കരും പട്ടിണിയിലായ ഒരു നരഭോജി തന്‍റെ ഇരയെ തല ഉയർത്തി നോക്കുന്നു പോലുമില്ല. 

3. അസ്ഗർ അലിയുടെ കൂട്ടാളിയുടെ ഓഡിയോ പുറത്തു വന്നിട്ടുണ്ട്. തന്നെ ആക്രമിച്ചത് കൊണ്ടാണ് വെടി വയ്ക്കേണ്ടി വന്നത് എന്ന വാദം ശുദ്ധ പൊളിയാണ് എന്ന് അയാളും പറയുന്നു. ശാന്തമായി നടന്നു വന്നു കൊണ്ടിരുന്ന കടുവയുടെ നേരെ വലതുഭാഗത്തെ മച്ചാനിൽ ഇരുന്നു അസ്ഗർ വെടിവച്ചിടുകയായിരുന്നു. മരിച്ചെന്ന് ഉറപ്പു വന്ന ശേഷമാണ് ഡാർട് പിഞ്ചു ചെയ്തത്. ഏറ്റവും പ്രധാനം ഗ്രാമവാസികൾ നടത്തിയ കുറ്റസമ്മതമാണ് "അവനിയുടെ മരണം ഞങ്ങൾ ആഘോഷിക്കുന്നു എന്ന മാധ്യമ വാർത്ത ശരിയല്ല. കടുവയെ കൊല്ലുമെന്ന് കരുതിയില്ല. ഞങ്ങൾക്ക് കുറ്റബോധം ഉണ്ട്. ചില വാഗ്ദാനങ്ങളെ ഞങ്ങൾക്ക് മറി കടക്കാനായില്ല. ശക്തമായ ഭീഷണിയുണ്ട്. കൂടുതൽ പുറത്തു പറയാൻ ഭയമാണ്. " 

ആ കാട്ടിൽ ഇപ്പോൾ അവനിയുടെ കുഞ്ഞുങ്ങൾ ഉണ്ട്. ആൺ കടുവയും... അമ്മ കൊടുത്ത മനുഷ്യമാംസം രുചിച്ചതിനാൽ ഇര പിടിക്കാൻ അറിയാത്ത, അതിന് പ്രായമാകാത്ത ആ കുഞ്ഞുങ്ങളും man eaters ആണ് എന്നാണ് ഗവൺമെൻറ് പറയുന്നത്. 17 ദിവസം കഴിയുന്നു അവർക്ക് ആഹാരം കിട്ടിയിട്ട്. അവരുള്ള സ്ഥലം ഫോറസ്റ്റ് കംപാർട്മെന്‍റ് നമ്പർ ഉൾപ്പടെ ആക്ടിവിസ്റ്റുകൾ അറിയിച്ചിട്ടും ഒരു നീക്കവുമുണ്ടായിട്ടില്ല. അവർ ജീവനോടെ ഉണ്ടാകുമെന്ന ഉറപ്പു നഷ്ടപെട്ടിരിക്കുന്നു. അവനി എന്ന ആറു വയസുകാരി കടുവയുടെ നഷ്ടം 25 വയസു വരെ ജീവിച്ചിരുന്നാൽ ഉണ്ടാകുമായിരുന്ന ഒരു പരമ്പരയുടെ നഷ്ടമാണ്.

അവനി എന്ന വാക്കിനർത്ഥം ഭൂമി എന്നുമാണ്

മനേകാ ഗാന്ധി നേതൃത്വം കൊടുക്കുന്ന PFA,PETA,earth ബ്രിഗേഡ് ഫൌണ്ടേഷൻ NTCA എല്ലാവരും അവനിയുടെ കൊലപാതകത്തിനെ കുറിച്ച് വ്യക്തന്മായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഫോറെസ്റ്റ് മിനിസ്റ്റർ ,Pccf എന്നിവരുടെ രാജിയും, വേട്ടക്കാരുടെ അറസ്റ്റും. "THIS IS NOTHING BUT A STRAIGHT CASE OF WILD CRIME"എന്നാണ് മനേകാഗാന്ധി ഇതിനെക്കുറിച്ചു പറഞ്ഞത് .

അവനി ഒരു കടുവ മാത്രമല്ല. അവനി എന്ന വാക്കിനർത്ഥം ഭൂമി എന്നുമാണ്. നിരന്തരമായ പോരാട്ടം. മരിച്ചാലും പ്രകൃതിയുടെ അതിജീവനം. അതിന്‍റെ മുദ്രയാണ് അവനി. പിന്തുടരേണ്ട വഴി. ഇന്ന്, അവനി, അവശേഷിക്കുന്ന കാടു രക്ഷിക്കാൻ വേണ്ടിയുള്ള മരണമില്ലാത്ത ഗർജനം.

I am Avni the undying roar for nature.

അവനിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്:

Tigress Avni's (T1) post-mortem report reveals she died of gunshot mid-day print correspondentMumbaiNov 11, 2018, 10:53 IST No nails or hair was found in the gastrointestinal track of Tigress Avni (T1), which is typically found in the bodies of man-eaters, days and weeks after they have killed and eaten a human Tigress Avni's (T1) post-mortem report reveals she died of gunshot A team of veterinarian's examining the body of Tigress Avni (T1) Tigress Anvi's (T1) post-mortem report states that the tigress died of a gunshot wound and that a tranquiliser dart was also used. The direction of the gunshot wound was from below the left of scapular caudal angle to caudo cranially and dorsoventrally towards medially. This indicates that the shot was fired from a height downwards. No nails or hair was found in the gastrointestinal track, which is typically found in the bodies of man-eaters, days and weeks after they have killed and eaten a human. No broken incisors were found either, which may have again indicated that the tigress Avni (TI) had turned man-eater.

Follow Us:
Download App:
  • android
  • ios