പുലര്‍ച്ചെ മുതല്‍ രാത്രി ഒമ്പതുവരെയാണ് ഇവരുടെ പ്രവര്‍ത്തനസമയം. ആ സമയത്ത് പൊലീസ് ഒരു തരത്തിലും ഇവരുടെ കാര്യങ്ങളിലിടപെടില്ല. തടവുപുള്ളികളാണെന്ന് കരുതി ഭക്ഷണം വിളമ്പാനും പാചകവുമൊന്നും ഇവര്‍ക്ക് വശമില്ലെന്നു കരുതണ്ട. അതെല്ലാം വളരെ പ്രൊഫഷണലായി പഠിച്ചിട്ടു തന്നെയാണിവരെത്തിയിരിക്കുന്നത്. 

പുസ്തകം വായിക്കാനായി കഫേയില്‍ ചെല്ലുന്നവരുണ്ടോ? ഇവിടെ മിക്കവരുമെത്തുന്നത് അങ്ങനെയാണ്. ഒരു കപ്പ് ചൂടു കാപ്പിയും ചൂടോടെ ഒരു പുസ്തകവും കിട്ടും ഇവിടെ. ഷിംലയിലെ മീന ബസാറിലാണ് ഈ ബുക്ക് കഫെ. ഇവിടെ ജോലി ചെയ്യുന്നവര്‍ക്കുമുണ്ട് പ്രത്യേകത. അവരെല്ലാം ജയില്‍പുള്ളികളാണ്. പൊലീസിന്‍റെ കാവലില്ലാതെ തന്നെയാണ് കഫേയുടെ നടത്തിപ്പ്. 

പുലര്‍ച്ചെ മുതല്‍ രാത്രി ഒമ്പതുവരെയാണ് ഇവരുടെ പ്രവര്‍ത്തനസമയം. ആ സമയത്ത് പൊലീസ് ഒരു തരത്തിലും ഇവരുടെ കാര്യങ്ങളിലിടപെടില്ല. തടവുപുള്ളികളാണെന്ന് കരുതി ഭക്ഷണം വിളമ്പാനും പാചകവുമൊന്നും ഇവര്‍ക്ക് വശമില്ലെന്നു കരുതണ്ട. അതെല്ലാം വളരെ പ്രൊഫഷണലായി പഠിച്ചിട്ടു തന്നെയാണിവരെത്തിയിരിക്കുന്നത്. 40 പേര്‍ക്കാണ് ഒരേ സമയത്ത് ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത്. വായിക്കാനുള്ള പുസ്തകങ്ങള്‍ കഫേയില്‍ കിട്ടും. ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് പുസ്തകങ്ങള്‍ തെരഞ്ഞെടുത്തു കൊടുക്കും. അതെല്ലാം ചെയ്യുന്നത് തടവുകാരായ ജോലിക്കാര്‍ തന്നെ. പ്രശസ്തമായ ഒട്ടുമിക്ക പുസ്തകങ്ങളും മികച്ച എഴുത്തുകാരുടെ കൃതികളും മാഗസിനുകളുമെല്ലാം ഇവിടെ ലഭിക്കും. പുസ്തകവായനയും പുറംലോകവുമായുള്ള സംസാരവുമെല്ലാം തടവുകാരുടെ മാനസികനില തന്നെ മാറ്റുന്നു. 

തടവുകാരിലും, കടയിലെത്തുന്നവരിലും, വായനയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ജയിലധികൃതര്‍ ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഏകദേശം ഇരുപതുലക്ഷം രൂപ ചെലവാക്കിയാണ് കഫേയും ഗ്രന്ഥശാലയും തുടങ്ങിയത്. പുസ്തകങ്ങള്‍ വായിക്കുന്നതിന് മാത്രമല്ല, ഇഷ്ടമുള്ള പുസ്തകം വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.