സോപ്പ്പൊടി പാക്കറ്റ് യുവാവിന്റെ വായില്‍ ബലമായി തിരുകി, യുവതി ഇയാളെ വാഷിംഗ് മെഷീനിലേക്ക് തള്ളി, അത് അടയ്ക്കുന്നു. അല്‍പ്പ സമയത്തിന് ശേഷം പുറത്ത് വരുന്ന യുവാവിനെ കണ്ട് യുവതി സന്തോഷവതിയാകുന്നു. കറുത്തവരെ അധിക്ഷേപിക്കുന്ന പരസ്യത്തിനെതിരെ പ്രമുഖ യു.എസ് മാധ്യമമാണ് ആദ്യം പ്രതികരിച്ചത്. 

ഇത് ചൈനയിലെ കറുത്തവരെ അപമാനിക്കുന്ന പരസ്യമാണെന്ന് മാധ്യമം വിമര്‍ശം ഉന്നയിച്ചു. നേരത്തെ വെളുത്ത വര്‍ഗക്കാരനെ കറുത്ത വര്‍ഗക്കാരനാക്കി മാറ്റിയ ഇറ്റാലിയന്‍ പരസ്യത്തിന്റെ മാതൃകയിലാണ് ഈ ചൈനീസ് പരസ്യം നിര്‍മിച്ചിരിക്കുന്നത്.