ശേഖരിച്ച് നല്‍കിയത് ഒരു ലക്ഷത്തിന് മുകളില്‍ എത്ര പണം നല്‍കിയാലും നന്ദിയും കട്പപാടും തീരില്ലെന്ന് വിദ്യാര്‍ഥികള്‍

12 വര്‍ഷമായി ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ ശുചീകരണത്തൊഴിലാളിയാണ് ഹെര്‍മന്‍ ഗോര്‍ഡന്‍. സ്‌നേഹവാനായ ഇദ്ദേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ജമൈക്കയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടെ അവധി ആഘോഷിക്കുന്നതിനായാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അദ്ദേഹത്തിന് പണം പിരിച്ചുനല്‍കി. ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് നല്‍കിയത്. എന്നാല്‍ അതുപോലും അദ്ദേഹത്തിന്റെ സ്‌നേഹത്തിന് പകരമാവില്ലെന്നാണ് അദ്ദേഹത്തെ പരിചയമുള്ളവര്‍ പറയുന്നത്. 

ബ്രിസ്റ്റ്ട്രൂത്ത് (bristtuths) എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഹെര്‍മന് വേണ്ടി പണം പിരിച്ചത്. നിരവധി പേര്‍ പേജില്‍ ഹെര്‍മനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട്. മേയ് 19നാണ് ഫണ്ട് സ്വീകരിച്ചുകൊണ്ടുള്ള ആദ്യത്തെ പോസ്റ്റിട്ടത്. 
'ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സന്തോഷവാനായിട്ടുള്ള മനുഷ്യന്‍ ഹെര്‍മനാണെന്നും കാണുമ്പോഴെല്ലാം അയാള്‍ തന്നെ ചിരിപ്പിച്ചിട്ടുണ്ടെന്നും. ജീവിതത്തില്‍ ചിരിക്കാന്‍ കാരണങ്ങളില്ലാത്തവര്‍ അദ്ദേഹത്തെ കണ്ട് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കണം' എന്നും ആ പോസ്റ്റില്‍ പറയുന്നുണ്ട്. ഇതേ അഭിപ്രായങ്ങളുമായി നിരവധി പേര്‍ പോസ്റ്റിട്ടു.

എത്ര നന്ദിയും സ്‌നേഹവും കാണിച്ചാലും വീട്ടാനാവാത്ത പോസിറ്റീവ് എനര്‍ജിയാണ് അദ്ദേഹം തരുന്നതെന്നും ഇവര്‍ പറയുന്നു.