2000 അമേരിക്കക്കാര്‍ക്കിടയിലാണ് പഠനം നടന്നത് കിടക്കവിരിക്ക് വേണ്ടി അടികൂടി തങ്ങളുടെ ഉറക്കം തടസപ്പെടുന്നു കൂര്‍ക്കംവലിയും മുടിയും വില്ലന്‍
ന്യൂയോര്ക്ക്: എല്ലാ ദിവസവും പങ്കാളിക്കൊപ്പം ഒരേ കിടക്കയില് തന്നെ ഉറങ്ങേണ്ടതുണ്ടോ? ഒരുമിച്ച് കിടക്കുന്നതുകൊണ്ട് ശരിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് പകുതിയോളം പേരും പറയുന്നത്. അമേരിക്കയില് 'സ്ലംബര് ക്ലൌഡ്' എന്ന കിടക്ക കമ്പനി നടത്തിയ സര്വേയിലെ പല വിവരങ്ങളും രസകരമാണ്. പലരും ത്യാഗം സഹിച്ചാണ് ഒരുമിച്ചുറങ്ങുന്നതെന്നാണ് കമ്പനി നടത്തിയ പഠനം കാണിക്കുന്നത്. ഭര്ത്താവിന്റെ കൂര്ക്കംവലി മുതല് ഭാര്യയുടെ മുടി വരെ ഇങ്ങനെ ഉറക്കം തകര്ക്കുന്ന വില്ലനായി മാറുന്നുണ്ട്. 46 ശതമാനം പേരാണ് പങ്കാളിക്കൊപ്പമുള്ള ഉറക്കത്തില് നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് ആഗ്രഹിക്കുന്നത്.
എന്താണ് ഒരുമിച്ചല്ലാതെയുള്ള ഉറക്കം തിരഞ്ഞെടുക്കാന് കാരണമാകുന്നതെന്ന് കണ്ടെത്താന് 2000 അമേരിക്കക്കാര്ക്കിടയിലാണ് പഠനം നടന്നത്. അതില് വിവാഹം കഴിഞ്ഞവരും, വിവാഹം കഴിയാതെ ഒരുമിച്ചു ജീവിക്കുന്നവരുമുണ്ട്. 19 ശതമാനം പേര് പറയുന്നത്, പങ്കാളികളാണ് തങ്ങളുടെ ഉറക്കത്തിന് തടസമുണ്ടാക്കുന്നത് എന്നാണ്.
32 ശതമാനം പറയുന്നത്, കിടക്കവിരിക്ക് വേണ്ടി പങ്കാളിയുമായി അടികൂടിയാണ് തങ്ങളുടെ ഉറക്കം തടസപ്പെടുന്നതെന്നാണ്. ഇരുപത്തിരണ്ട് ശതമാനം അതായത് അഞ്ചിലൊരു പുരുഷന് പറയുന്നത് പങ്കാളിയുടെ മുടി കാരണമാണ് തനിക്ക് നന്നായി ഉറങ്ങാന് സാധിക്കാത്തതെന്നാണ്. നാലില് മൂന്നുപേരും പറയുന്നത് പങ്കാളിയുടെ കൂടെയുള്ള കിടപ്പ് കാരണം സ്വന്തം ഉറക്കം കളഞ്ഞ് ത്യാഗം ചെയ്യേണ്ടിവരുന്നുവെന്നാണ്. പങ്കാളിയെ ഉണര്ത്തണ്ടേ എന്ന് കരുതി തൃപ്തികരമല്ലാത്ത രീതിയില്ത്തന്നെ കിടക്കേണ്ടി വരുന്നതുകൊണ്ടാണിത്.
51 ശതമാനം പറയുന്നത് തനിക്ക് ചൂടും പങ്കാളിക്ക് തണുപ്പുമാണ് മുറിയില് വേണ്ടത് അതിന്റെ പേരില് ഉറക്കം മുറിഞ്ഞ് പോവാറുണ്ടെന്നാണ്. നമ്മുടെ നാട്ടില്, ഒരാള്ക്ക് ഫാന് വേണം മറ്റേയാള്ക്ക് വേണ്ട എന്ന അതേ അവസ്ഥ.
ഈ ഉറക്കമില്ലായ്മ കാരണം മാറിക്കിടന്നിട്ടുണ്ടെന്ന് 12 ശതമാനം അതായത് പത്തിലൊന്ന് എന്ന തരത്തില് ദമ്പതിമാര് പറയുന്നു. 30 ശതമാനം എന്തുകൊണ്ട് ഉറങ്ങാനാകുന്നില്ലായെന്നത് പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ടെന്നും.
31 ശതമാനം അമേരിക്കക്കാര് കരുതുന്നത് മികച്ച ദാമ്പത്യജീവിതത്തിന് ഒരുമിച്ച് ഒരേ കിടക്കയിലുറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ്. എന്നാല് 24 ശതമാനം പറയുന്നത് വേറെ വേറെ ഉറങ്ങുന്നത് ബന്ധം കൂടുതല് മെച്ചപ്പെടുത്തും എന്നാണ്. ഏതായാലും പഠനത്തില് തെളിയുന്നത് ഇടയ്ക്കൊക്കെ വേറെ വേറെ ഉറങ്ങുന്നത് ഉറക്കവും ബന്ധവും മെച്ചപ്പെടുത്തുമെന്നാണ്.
