Asianet News MalayalamAsianet News Malayalam

മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ ഇവിടെ സര്‍ക്കാര്‍ വക കൃഷി ചെയ്യാന്‍ ഭൂമിയും, ലക്ഷങ്ങളുടെ വായ്പയും

മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ കൃഷിഭൂമി നല്‍കുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യ താഴുന്നതിനൊരു പരിഹാരമായി മാത്രമല്ല ഈ സഹായം. കൃഷി ചെയ്യാതെ കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കൂടിയാണ്. 

government offers land and loan to parents who have third child at Italy
Author
Italy, First Published Nov 7, 2018, 3:16 PM IST

റോം: 'നാം രണ്ട് നമുക്ക് രണ്ട്', 'നാം രണ്ട് നമുക്ക് ഒന്ന്' എന്നിങ്ങനെ ജനസംഖ്യ കൂടുന്നതിനനുസരിച്ച് ചില പോളിസികള്‍ മാറ്റേണ്ടി വരികയാണ്. അതേ സമയം ഇറ്റലിയില്‍ മൂന്നാമത് കുഞ്ഞുണ്ടായാല്‍ വന്‍ സഹായങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നു. ജനനനിരക്ക് വളരെ താഴ്ന്നുപോയതിനാലാണ് ഈ പുതിയ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കുഞ്ഞുങ്ങള്‍ക്കായി ആനുകൂല്യങ്ങളില്ലാത്തതും, തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്കായുള്ള സൗകര്യമില്ലാത്തതുമെല്ലാം ജനനനിരക്ക് കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.

മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ സര്‍ക്കാര്‍ കൃഷിഭൂമി നല്‍കുമെന്നാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യ താഴുന്നതിനൊരു പരിഹാരമായി മാത്രമല്ല ഈ സഹായം. കൃഷി ചെയ്യാതെ കിടക്കുന്ന നിലങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ കൂടിയാണ്. 2019 -നും 2012 -നും ഇടയില്‍ മൂന്നാമതൊരു കുഞ്ഞുണ്ടായാല്‍ മാതാപിതാക്കള്‍ക്ക് കൃഷിഭൂമി നല്‍കും. 20 വര്‍ഷമാണ് ഇതിന്‍റെ കാലാവധി. 

അതുപോലെ തന്നെ ഒരു രൂപ പോലും പലിശയില്ലാതെ പതിനാറ് ലക്ഷത്തോളം രൂപ വായ്പയും ലഭിക്കും. കൃഷിസ്ഥലങ്ങളുടെ തൊട്ടടുത്ത് വീട് വയ്ക്കാനാണ് ഈ വായ്പ നല്‍കുന്നത്. പുതിയ പദ്ധതികള്‍ ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇറ്റലിയിലെ വലതുപക്ഷ പോപ്പുലിസ്റ്റ് സര്‍ക്കാരാണ് പദ്ധതി കൊണ്ടുവന്നത്. പ്രതിപക്ഷമടക്കം പലരും ഇതിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios