ഒരുദിവസം ഒരു ലോക്കല്‍ കോഫീ-ചോക്ലേറ്റ് ഹൌസില്‍ ഒരു ജോലിക്കായി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് ഉടമ റെസ്യൂമെ ചോദിച്ചത്. എന്നാല്‍, പ്രിന്‍റെടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ആകെ തകര്‍ന്നുപോയ കാര്‍ലിറ്റോസിന് കൈകൊണ്ട് സിവി എഴുതിത്തയ്യാറാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. 

റൊസാരിയോ: ജോലിക്ക് അപേക്ഷിക്കാന്‍ സിവി(Curriculum Vitae)യുടെ പ്രിന്‍റെടുക്കണം. അതത്ര വലിയ പണച്ചെലവുള്ള കാര്യമൊന്നുമല്ല. എന്നാല്‍, അര്‍ജന്‍റീനയില്‍ ഒരു യുവാവ് പ്രിന്‍റെടുക്കാന്‍ പണമില്ലാത്തതിനാല്‍ സിവി എഴുതിത്തയ്യാറാക്കി. 

ഇരുപത്തിയൊന്നുകാരനായ കാര്‍ലിറ്റോസ് ഡ്യുറാത്തേ ആണ് സ്വന്തം കൈപ്പടയിലെഴുതിയ സിവി തയ്യാറാക്കിയത്. പണമില്ലാത്തതിനാലാണ് സിവി എഴുതിത്തയ്യാറാക്കേണ്ടി വന്നത്. 

കുറേക്കാലമായി കാര്‍ലിറ്റോസ് ജോലി അന്വേഷിക്കുകയാണ്. മുത്തശ്ശിയില്‍ നിന്നും കുറച്ച് പണം കടം വാങ്ങിയാണ് ജോലി അന്വേഷണത്തിനായി വിവിധ സ്ഥലങ്ങളില്‍ പോയത്. 

ഒരുദിവസം ഒരു ലോക്കല്‍ കോഫീ-ചോക്ലേറ്റ് ഹൌസില്‍ ഒരു ജോലിക്കായി അന്വേഷിച്ചു ചെന്നു. അപ്പോഴാണ് ഉടമ റെസ്യൂമെ ചോദിച്ചത്. എന്നാല്‍, പ്രിന്‍റെടുക്കാനുള്ള പണമുണ്ടായിരുന്നില്ല. ആകെ തകര്‍ന്നുപോയ കാര്‍ലിറ്റോസിന് കൈകൊണ്ട് സിവി എഴുതിത്തയ്യാറാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. 

അത്യാവശ്യം കാര്യങ്ങളെല്ലാം എഴുതി, സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സിവിയില്‍ തന്നെ മോശം പേപ്പറിലെഴുതിയതിന് മാപ്പും പറഞ്ഞു. ഈ കഷ്ടപ്പാടിനെല്ലാം ഒടുക്കം കാര്‍ലിറ്റോസിന് ജോലി കിട്ടി. ഒരു ഗ്ലാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ആളിപ്പോള്‍. 

കാര്‍ലിറ്റോസിനെപ്പോലുള്ളവര്‍ ഒരിക്കലും തോറ്റുകൊടുക്കരുതെന്ന പാഠമാണ് പഠിപ്പിക്കുന്നത്. എത്തരം സാഹചര്യങ്ങളിലും പിടിച്ചുനില്‍ക്കണെമന്നും.