നാല്‍പതാമത്തെ വയസില്‍‌ എന്നെയും മകനേയും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. എനിക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. എന്‍റെ ജീവിതം വീട്ടിനകത്തായിരുന്നു. പക്ഷെ, കളയാനെനിക്ക് സമയമില്ലായിരുന്നു. ജീവിക്കണമെങ്കില്‍ വരുമാനമുണ്ടാക്കിയേ തീരുമായിരുന്നുള്ളൂ. 

മുംബൈ: ഈ പ്രായത്തിലും തന്നെക്കൊണ്ട് കഴിയുംവിധമെല്ലാം അധ്വാനിക്കുകയാണ് ഇവര്‍. മകന് ജോലി കിട്ടും വരെ തനിക്ക് കഴിയുന്നതുപോലെ ജോലി ചെയ്യുമെന്നും ഇവര്‍‌ പറയുന്നു. 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജിലാണ് ഇവരുടെ കഥ ഷെയര്‍ ചെയ്തിരിക്കുന്നത്. മകന് ജോലി കിട്ടിയാല്‍ താനെല്ലാവര്‍ക്കും പായസം വച്ച് കൊടുക്കുമെന്നും അതിനുശേഷം ഒരു വലിയ ചോക്ലേറ്റ് വാങ്ങി കഴിക്കുമെന്നും ഇവര്‍ പറയുന്നു. ഇവരുടെ പ്രസരിപ്പിനും ഊര്‍ജ്ജത്തിനും അഭിനന്ദനവും സ്നേഹവുമറിയിക്കുകയാണ് ഫേസ്ബുക്കിലുള്ളവര്‍.

ഫേസ്ബുക്ക് പോസ്റ്റ്: നാല്‍പതാമത്തെ വയസില്‍‌ എന്നെയും മകനേയും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. എനിക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു. എന്‍റെ ജീവിതം വീട്ടിനകത്തായിരുന്നു. പക്ഷെ, കളയാനെനിക്ക് സമയമില്ലായിരുന്നു. ജീവിക്കണമെങ്കില്‍ വരുമാനമുണ്ടാക്കിയേ തീരുമായിരുന്നുള്ളൂ. ഞാന്‍ പാത്രം കഴുകാന്‍ പോയി, തറ തുടക്കാന്‍ പോയി. ഒരുദിവസം 15 മണിക്കൂര്‍ വരെയൊക്കെ ഞാന്‍ ജോലി ചെയ്തു. എന്‍റെ മകന്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നു. പക്ഷെ, അവനത് മതിയാക്കേണ്ടി വന്നു. ഞാന്‍ അവനും എനിക്കായും വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവന് പെട്ടെന്ന് തന്നെ വേറൊരു ജോലി കിട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ ഞാനെല്ലാവര്‍ക്കും പായസം വച്ചുകൊടുക്കും. എന്നിട്ട്, വലിയൊരു ചോക്ലേറ്റ് എനിക്കു വേണ്ടിത്തന്നെ വാങ്ങും.