ഒരു പാളി മഞ്ഞുമല ഇടിഞ്ഞു വീണപ്പോള്‍ തന്നെ വലിയ തോതിലുള്ള ചലനങ്ങള്‍ കടലിലുണ്ടായി. സുനാമി ഭീതിയിലാണിപ്പോള്‍ ഗ്രാമത്തിലുള്ളവര്‍ കഴിയുന്നത്. 

ഏതുനേരവും ഇടിഞ്ഞുവീണേക്കാവുന്ന ഒരു മഞ്ഞുമലയുടെ അടുത്തുള്ള ജീവിതമെങ്ങനെയായിരിക്കും? അങ്ങനെ ഒരു മഞ്ഞുമല ഇടിഞ്ഞു വീഴുന്നതിന്‍റെ ഭീതിയില്‍ കഴിയുകയാണ് ഒരു ഗ്രാമം. ഗ്രീന്‍ലാന്‍ഡിലാണ് ഈ മഞ്ഞുമല. കഴിഞ്ഞ ദിവസമാണ് മഞ്ഞുമലയുടെ ഒരു പാളി അടര്‍ന്നു വീണത്. അത് ഗ്രാമവാസികളായവരില്‍ വലിയ ഭയമാണുണ്ടാക്കിയിരിക്കുന്നത്.

ഒരു പാളി മഞ്ഞുമല ഇടിഞ്ഞു വീണപ്പോള്‍ തന്നെ വലിയ തോതിലുള്ള ചലനങ്ങള്‍ കടലിലുണ്ടായി. സുനാമി ഭീതിയിലാണിപ്പോള്‍ ഗ്രാമത്തിലുള്ളവര്‍ കഴിയുന്നത്. ഗ്രാമവാസിയായ സുസന്ന ഇല്ല്യാസണ്‍ പറയുന്നത്, 'ഇതിനു മുമ്പും മഞ്ഞുമലകള്‍ വീഴുന്നത് കണ്ടിട്ടുണ്ട്. പക്ഷെ, ഇത്രയും വലിയൊരെണ്ണം കാണുന്നത് ആദ്യമായാണ്' എന്നാണ്. 

ബീച്ചിനടുത്തേക്ക് പോകരുതെന്ന് ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത് താമസിക്കുന്നവരോടും കടലിന്‍റെ അടുത്തുപോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 170 പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഹെലികോപ്ടറടക്കമുള്ള സുരക്ഷാസംവിധാനങ്ങളോടെ എപ്പോഴും ഗ്രാമത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ട്. 

വീഡിയോ: