ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. ആര്‍ത്തവ സമയത്ത് അടിവസ്ത്രങ്ങളും ആവശ്യത്തിന് നാപ്കിനുകളും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്

മൂന്ന് ലക്ഷത്തോളം പേരാണ് നിലവില്‍ കേരളത്തില്‍ പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. വിവിധ ജില്ലകളിലായി നിരവധി ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രവര്‍ത്തകരും, സര്‍ക്കാര്‍ പ്രതിനിധികളുമാണ് നിലവില്‍ ക്യാമ്പുകള്‍ക്ക് ആവശ്യമായ സാധനങ്ങളെത്തിക്കുന്നത്. എന്നാല്‍ പല അവശ്യസാധനങ്ങളും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാവുകയാണ്. ഇതില്‍ തന്നെ സ്ത്രീകളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. ആര്‍ത്തവ സമയത്ത് അടിവസ്ത്രങ്ങളും ആവശ്യത്തിന് നാപ്കിനുകളും ഇല്ലെന്നാണ് ഇവര്‍ പറയുന്നത്.

എന്തെല്ലാമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന ചെയ്യാനാവുക? 

1. ഭക്ഷണസാധനങ്ങള്‍ കഴിവതും അരി, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഉപ്പ്, പഞ്ചസാര, തേയില എന്നിവ പായ്ക്ക് ചെയ്ത് അയക്കാം. റവ, ഗോതമ്പ് പൊടി, അരിപ്പൊടി, മുളക്-മല്ലി-മഞ്ഞള്‍- പൊടികള്‍ തുടങ്ങിയവ. 

2. ടൂത്ത് ബ്രഷ്, പേസ്റ്റ്, സോപ്പ്, വാഷിംഗ് സോപ്പ്, സോപ്പ് പൊടി തുടങ്ങിയവ

3. കുപ്പിവെള്ളം, റസ്‌ക്, ബിസ്‌കറ്റുകള്‍ തുടങ്ങി ടിന്നിലടച്ച കേടാകാത്ത ഭക്ഷണങ്ങള്‍

4. വസ്ത്രങ്ങള്‍, സ്ത്രീകള്‍ക്കുള്ള നൈറ്റി, സാരി, പാവാട, അടിവസ്ത്രങ്ങള്‍ 

5. പുരുഷന്മാര്‍ക്കുള്ള മുണ്ട്, ലുങ്കി, ടീ ഷര്‍ട്ട്, അടിവസ്ത്രം തുടങ്ങിയവ

6. സ്ത്രീകള്‍ക്കുള്ള നാപ്കിനുകള്‍

7. കുട്ടികള്‍ക്കുള്ള ബേബി പാഡുകള്‍, തോര്‍ത്തുകള്‍ തുടങ്ങിയവ

8. പുതപ്പുകള്‍, ബെഡ്ഷീറ്റുകള്‍, പായകള്‍ തുടങ്ങിയവ

9. ബക്കറ്റ്, മഗ്, ഗ്ലാസുകള്‍, ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍, സ്പൂണുകള്‍, അലുമിനിയ പാത്രങ്ങള്‍

10. ഡെറ്റോള്‍ പോലുള്ള അണുനാശിനികള്‍

11. കൊതുകുതിരി, മറ്റ് കൊതുക് നിവാരണ മാര്‍ഗ്ഗങ്ങള്‍

12. ചെറിയ ടോര്‍ച്ച്, എല്‍.ഇ.ഡി ബള്‍ബുകള്‍, മെഴുകുതിരി, തീപ്പെട്ടി തുടങ്ങിയവ

13. വിക്‌സ്, അമൃതാഞ്ജന്‍, മറ്റ് അവശ്യ മരുന്നുകള്‍, ബാന്‍ഡേജ്, പഞ്ഞി തുടങ്ങിയവ

14. സ്ലിപ്പറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും.

15. കുട, മഴക്കോട്ട്, മുഖത്ത് ധരിക്കുന്ന മാസ്‌ക് തുടങ്ങിയവ.