കരടിയും കടുവയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം

First Published 2, Mar 2018, 2:57 PM IST
Matkasur Tadoba Tiger Reserve TIGER BEAR fight
Highlights
  • കരടിയും കടുവയും തമ്മിലുള്ള യുദ്ധത്തിന്‍റെ വീഡിയോ വൈറലാകുന്നു

കരടിയും കടുവയും തമ്മിലുള്ള യുദ്ധത്തിന്‍റെ വീഡിയോ വൈറലാകുന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ടോ​ബ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ൽ വെ​ള്ളം കു​ടി​ക്കാ​ൻ എ​ത്തി​യ അ​മ്മ​ക്ക​ര​ടി​യെ​യും കു​ഞ്ഞി​നെ​യും ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ കു​ഞ്ഞി​ന്‍റെ നേ​ർ​ക്ക് ക​ടു​വ വ​രു​ന്ന​ത് ക​ണ്ട അ​മ്മ ക​ര​ടി പി​ന്തി​രി​ഞ്ഞു പോ​കാ​തെ ക​ടു​വ​യെ നേ​രി​ടു​ക​യാ​ണ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ പൊ​രി​ഞ്ഞ പോ​രാ​ട്ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ക​ടു​വ ക​ര​ടി​യെ കീ​ഴ​ട​ക്കാ​ൻ ആ​വു​ന്ന​ത്ര ശ്ര​മി​ച്ചെ​ങ്കി​ലും ക​ര​ടി​യു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ക​ടു​വ​യ്ക്ക് ഏ​റെ നേ​രം പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​ല്ല. ആ​ക്ര​മ​ണം മ​തി​യാ​ക്കി ക​ടു​വ പി​ന്തി​രി​ഞ്ഞു പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

loader