1949 മാര്‍ച്ച് 11 ആണ് എന്‍റെ ജനന തിയതി. ഇത് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. പേരും, രാഷ്ട്രീയവും, ലിംഗവും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ള ലോകത്തില്‍ സ്വന്തം ജനനത്തിയതി തിരുമാനിക്കാനുള്ള അവകാശം എന്തുകൊണ്ടാണ് നിഷേധിക്കുന്നതെന്നും എമിലെ ചോദിക്കുന്നു

ആംസ്റ്റര്‍ഡാം: നെതര്‍ലാന്‍ഡ്‌സിലെ ഹേഗ് സ്വദേശിയായ എമിലെ റാറ്റല്‍ബന്‍ഡ് എഴുപതാം വയസ്സിലേക്ക് കടക്കുകയാണ്. നല്ല ആരോഗ്യമുണ്ടെങ്കിലും പ്രായം ഒരു പ്രശ്നമായി മറ്റുള്ളവര്‍ കാണുന്നത് എമിലെയ്ക്ക് അത്ര സുഖമുള്ള കാര്യമല്ല. പരിഹാരം കാണാനുളള പല വഴികളും അദ്ദേഹം പരീക്ഷിച്ചു. കാണാന്‍ അത്ര പ്രായം തോന്നില്ലെങ്കിലും ജനന തിയതി പറയുമ്പോള്‍ 69 വയസ് കഴിഞ്ഞെന്നത് മറ്റുള്ളവര്‍ തിരിച്ചറിയും.

ഇതിന് ആത്യന്തികമായ പരിഹാരം കാണണമെന്ന ചിത്രയിലായിരുന്നു എമിലെ. ഒടുവില്‍ കോടതി കയറാന്‍ തന്നെ തിരുമാനിച്ചു. എമിലെയുടെ ഹര്‍ജി ലോകമാകെ ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഇരുപത് വയസ്സ് കുറച്ച് തരണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹര്‍ജി നല്‍കിയിരിക്കുന്നത്.

1949 മാര്‍ച്ച് 11 ആണ് എന്‍റെ ജനന തിയതി. ഇത് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. പേരും, രാഷ്ട്രീയവും, ലിംഗവും തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുള്ള ലോകത്തില്‍ സ്വന്തം ജനനത്തിയതി തിരുമാനിക്കാനുള്ള അവകാശം എന്തുകൊണ്ടാണ് നിഷേധിക്കുന്നതെന്നും എമിലെ ചോദിക്കുന്നു.

ഒരുപാട് കാലം ഇനിയും ജോലിചെയ്യാനും പ്രണയിക്കാനുമാണ് വയസ് കുറയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ജനനത്തിയതി മാറ്റാനുള്ള നിയമം ലോകത്ത് ഒരു രാജ്യത്തും നിലവിലില്ല. അതിനാല്‍ തന്നെ എമിലെയും ഹര്‍ജി തള്ളുമെന്നാണ് വ്യക്തമാകുന്നത്. മറിച്ച് സംഭവിച്ചാല്‍ പ്രായം കുറയ്ക്കണമെന്ന പലരുടെയും ആഗ്രഹം നിറവേറും. എന്തായാലും ലോകമാകെ വിഷയം ചര്‍ച്ചയാക്കാന്‍ എമിലെയുടെ ഹര്‍ജിക്ക് സാധിച്ചിട്ടുണ്ട്.