ന്യൂയോര്‍ക്ക്: ഒരു യുവതിയുടെ ഇരുത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുന്നത്. കാലുകള്‍ പരസ്പരം പിണച്ചുവെച്ച് അസാധാരണമായ രീതിയിലിരിക്കുന്ന യുവതിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. മെയ് 29ന് ന്യൂയോര്‍ക്ക് സബ്‌വേയില്‍ നിന്നെടുത്ത അജ്ഞാത യുവതിയുടെ ചിത്രമാണിത്. വൈറല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോ ഷെയറിംഗ് സൈറ്റായ www.imgur.com/ ല്‍ പോസ്റ്റ് ചെയ്ത ചിത്രം എട്ടുലക്ഷം പേരാണ് കണ്ടത്. പിന്നീട് സോഷ്യല്‍ മീഡയയില്‍ പലരും ഇതേ പോസ് അനുകരിച്ച് ചിത്രമിടാനും തുടങ്ങി. എന്നാല്‍ ഏത് യുവതിയുടേതാണ് ഈ കാലുകളെന്നോ എന്തുകൊണ്ടാണ് അസാധാരണമായ രിതിയില്‍ ഇരുന്നതെന്നോ വ്യക്തമല്ല.