Asianet News MalayalamAsianet News Malayalam

'പാഡ് മാന്‍' അല്ല, ഇത് തെലങ്കാനയിലെ 'പാഡ് വുമണ്‍' !

7000 പാക്കറ്റ് പാഡുകളാണ് നിര്‍മ്മിക്കുക. ഓരോന്നിലും ആറെണ്ണം ഉണ്ടാകും. 21 രൂപയാണ് പാക്കറ്റിന് വില. ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഏജന്‍സി ഇത് കിഴിവോടു കൂടി വാങ്ങിയ ശേഷം ട്രൈബല്‍ വെല്‍ഫെയര്‍ ഹോസ്റ്റലുകളിലേയും ആശ്രാം സ്കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കും. 

pad women in Telangana
Author
Telangana, First Published Nov 12, 2018, 5:12 PM IST

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ സാനിറ്ററി പാഡുകള്‍ കിട്ടാറില്ല. ആര്‍ത്തവ കാലത്ത് പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും അറിയാത്ത ഒരുപാട് പേരുണ്ട്. പലയിടത്തും ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന പഴയ കാലത്തില്‍ നിന്നും യാതൊരു മാറ്റവും ഇന്നും വന്നിട്ടുമില്ല. 

അവിടെയാണ് നമ്മുടെ 'പാഡ് മാനെ'പ്പോലെ സൂപ്പറായ കുറച്ച് 'പാഡ് വുമണ്‍' പെണ്‍കുട്ടികള്‍ക്കാവശ്യമായ പാഡുകള്‍ തയ്യാറാക്കുന്നത്. അവരെ ആര്‍ത്തവകാലത്തെ ശുചിത്വത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്നത്. തെലങ്കാനയിലെ ആദിവാസി സ്ത്രീകളാണ് സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാനായി നാല് നിര്‍മ്മാണ യൂണിറ്റുകളിട്ടിരിക്കുന്നത്. ആദിവാസി ക്ഷേമ ഹോസ്റ്റലുകളിലേയും ആശ്രാം സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്കാണ് സൌജന്യമായി പാഡ് എത്തിച്ചുനല്‍കുന്നത്. 

ഗ്രാം ബസാര്‍ സി.ഇ.ഒ ദുര്‍ഗ പ്രസാദിന്‍റെ സഹായത്തോടെയാണ് സാനിറ്ററി പാഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ആര്‍ത്തവ സമയത്ത് പാലിക്കേണ്ടുന്ന ശുചിത്വത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന തരത്തിലാണ് പാഡ് വുമണ്‍ പ്രവര്‍ത്തനങ്ങള്‍. 

ആദ്യം തന്നെ ദുര്‍ഗ പ്രസാദ് ചെയ്തത് ഇതിനെ കുറിച്ച് പഠിക്കുകയും അതിന്‍റെ ഗുണനിലവാരം അളക്കുകയുമാണ്. പിന്നീടാണ്, ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഏജന്‍സിയുമായി ചേര്‍ന്ന് ആദ്യത്തെ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. 30 ആദിവാസി സ്ത്രീകളെ ജോലിക്ക് നിയമിച്ചു. അതില്‍ നിന്നും ലാഭം കിട്ടുകയാണെങ്കില്‍ ആ യൂണിറ്റ് അവിടെ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് നല്‍കാമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. അതുപോലെ തന്നെ മൂന്ന് ഗ്രാമങ്ങളില്‍ കൂടി നിര്‍മ്മാണ യൂണിറ്റ് തുടങ്ങി. 

7000 പാക്കറ്റ് പാഡുകളാണ് നിര്‍മ്മിക്കുക. ഓരോന്നിലും ആറെണ്ണം ഉണ്ടാകും. 21 രൂപയാണ് പാക്കറ്റിന് വില. ഇന്‍റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് ഏജന്‍സി ഇത് കിഴിവോടു കൂടി വാങ്ങിയ ശേഷം ട്രൈബല്‍ വെല്‍ഫെയര്‍ ഹോസ്റ്റലുകളിലേയും ആശ്രാം സ്കൂളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായി നല്‍കും. 

ഇവിടെ തന്നെയുള്ള സാധാരണക്കാരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടെ നിര്‍ത്താനും കാരണമുണ്ട്. അവര്‍ക്ക് സാങ്കേതിക വിദ്യയെ കുറിച്ച് ധാരണയുണ്ടാകും. കൂടാതെ, അവര്‍ക്ക് ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും ബോധ്യമുണ്ടാകും. അവര്‍ക്കിതൊരു ജീവിതമാര്‍ഗവുമാണ് പ്രസാദ് പറയുന്നു. 

ഇതൊരു നല്ല കാര്യമാണ്. ദുര്‍ഗ പ്രസാദിന്‍റെ സഹായത്തോടെ ഞങ്ങള്‍ സാങ്കേതിക വിദ്യ പരിചയിക്കുന്നു, ബിസിനസ് എന്താണെന്ന് പഠിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് സൌജന്യമായി പാഡ് ലഭിക്കുന്നു. പണവുമുണ്ടാക്കുന്നുവെന്ന് ഈ 'പാഡ് വുമണും' പറയുന്നു.

അടുത്ത വര്‍ഷം നാല് യൂണിറ്റ് കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. ആദിവാസി സ്ത്രീകള്‍ മാത്രമല്ല. ഭിന്നശേഷിക്കാരായ സ്ത്രീകളും ഇവിടെ ജോലി ചെയ്യുന്നു. 

 

(കടപ്പാട്: എന്‍.ഡി.ടി.വി)
 

Follow Us:
Download App:
  • android
  • ios