Asianet News MalayalamAsianet News Malayalam

2070 ആകുമ്പോഴേക്കും ഇന്ത്യയെ കാത്തിരിക്കുന്നത് സഹിക്കാവുന്നതിലും അപ്പുറം ചൂട്

നിലവിൽ ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിൽ 25 ദശലക്ഷത്തിന് താഴെമാത്രമാണ് ആളുകൾ താമസിക്കുന്നത്. അവർ കൂടുതലും ആഫ്രിക്കയിലെ സഹാറ മേഖലയിലാണ് ഉള്ളത്. എന്നാൽ, 2070 ആകുമ്പോഴേക്കും ഇത്തരം കടുത്ത ചൂട് ആഫ്രിക്കയുടെ വലിയൊരു ഭാഗത്തെയും ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളെയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

People will be forced to live in extreme heat by 2070
Author
India, First Published May 8, 2020, 12:37 PM IST

ഓരോവർഷവും ചൂട് കൂടിവരികയാണ്. കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും എല്ലാം അതിന് കാരണങ്ങളാണ്. ഒരുപക്ഷേ പണ്ടുകാലങ്ങളിൽ അനുഭവിച്ചിട്ടില്ലാത്ത വിധം സൂര്യാഘാതവും, ജലക്ഷാമവും, വരൾച്ചയുമാണ് നമ്മൾ ഓരോ വർഷവും അനുഭവിക്കുന്നത്. ഇനി ഇത് കൂടി വരുകയല്ലാതെ, കുറയാൻ സാധ്യത കുറവാണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇങ്ങനെ പോയാൽ 2070 ആകുമ്പോഴേക്കും അതിതീക്ഷ്ണമായ ചൂടിൽ മനുഷ്യർ കഴിയേണ്ടി വരുമെന്നാണ് അടുത്തകാലത്തായി നടത്തിയ ഒരു പുതിയ പഠനത്തിൽ പറയുന്നത്. അതും അടുത്ത 50 വർഷത്തിനുള്ളിൽ മൂന്ന് ബില്യൺ ആളുകൾക്കാണ് അതികഠിനമായ ചൂടിൽ കഴിയേണ്ടി വരിക.  

ആയിരക്കണക്കിനു വർഷങ്ങളായി, മിതമായ കാലാവസ്ഥയിലാണ് മനുഷ്യർ ജീവിക്കുന്നത്. ആ താപനില നമുക്ക് ജീവിക്കാനും, കൃഷി ചെയ്യാനും, കന്നുകാലികളെ വളർത്താനും അനുയോജ്യമായിരുന്നു. ഹരിതഗൃഹ വാതക ഉദ്‌വമനം നിലവിലെ വേഗതയിൽ തുടരുകയാണെങ്കിൽ, 2070 ആകുമ്പോഴേക്കും കോടിക്കണക്കിന് ആളുകൾക്ക് അവർ ശീലിച്ചതിനേക്കാളും കഠിനമായ ചൂടിലായിരിക്കും ജീവിക്കേണ്ടിവരികയെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. പുരാവസ്തു ഗവേഷകർ, കാലാവസ്ഥാ ശാസ്ത്രജ്ഞർ, പരിസ്ഥിതി ശാസ്ത്രജ്ഞർ എന്നിവരടങ്ങിയ അന്താരാഷ്ട്ര സംഘം നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കാര്യങ്ങൾ പങ്കുവച്ചത്. 

നിലവിൽ ലോകത്തിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിൽ 25 ദശലക്ഷത്തിന് താഴെമാത്രമാണ് ആളുകൾ താമസിക്കുന്നത്. അവർ കൂടുതലും ആഫ്രിക്കയിലെ സഹാറ മേഖലയിലാണ് ഉള്ളത്. എന്നാൽ, 2070 ആകുമ്പോഴേക്കും ഇത്തരം കടുത്ത ചൂട് ആഫ്രിക്കയുടെ വലിയൊരു ഭാഗത്തെയും ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളെയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 2070 ഓടെ ആഗോള ജനസംഖ്യ 10 ബില്ല്യൺ ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൻ പ്രകാരം, 3.5 ബില്യൺ ആളുകൾ ഈ പ്രദേശങ്ങളിൽ ആ സമയത്ത് താമസിക്കുന്നുണ്ടാകും. അവരിൽ ചിലർ തണുത്ത പ്രദേശങ്ങളിലേക്ക് കുടിയേറാൻ സാധ്യതയുണ്ട്. പക്ഷേ, അത് സാമ്പത്തികവും സാമൂഹികവുമായ തകരാറുണ്ടാക്കുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ 6000 വർഷത്തിൽ ഉണ്ടായ മാറ്റമാണ് വരാനിരിക്കുന്ന 50 വർഷത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും ഗവേഷകർ പറഞ്ഞു. ഇതിന് പ്രധാന കാരണമായി അവർ പറയുന്നത് ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലാണ്. കാലാവസ്ഥാ പ്രതിസന്ധി നിയന്ത്രണാതീതമായാൽ എന്തു സംഭവിക്കുമെന്നതിന്റെ ഭയാനകമായ മുന്നറിയിപ്പാണിത്. എന്നാൽ, പ്രതീക്ഷ കൈവിടരുതെന്ന് അവർ സൂചിപ്പിക്കുന്നു. ആഗോള കാർബൺ ഉദ്‌വമനം അതിവേഗം ഗണ്യമായി കുറക്കാൻ കഴിഞ്ഞാൽ, ഈ ചൂടിന് ശമനം വരുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios